ഡയോസ്‌പൈറോസ്‌ ഘാട്ടെന്‍സിസ്‌ Ramesh & Franceschi - എബണേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 25 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : കറുത്തതും, മിനുസമാര്‍ന്നതുമായ പുറംതൊലി; വെട്ട്‌പാടിന്‌ തവിട്ട്‌ നിറം.
Branches and Branchlets : ഉരുണ്ട ഉപശാഖകള്‍, ഇളതായിരിക്കുമ്പോള്‍ കനത്ത രോമാവൃതമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയ വിധത്തില്‍; ഉരുണ്ട ഇലഞെട്ടിന്‌ 0.3 സെ.മീ മുതല്‍ 1.1 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5.5. സെ.മീ മുതല്‍ 13.5 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാരംതൊട്ട്‌ അണ്‌ഡാകാര-കുന്താകൃതിയോ ആണ്‌, മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ, നേര്‍ത്ത ദീര്‍ഘാഗ്രം, പത്രാധാരം നിശിതം തൊട്ട്‌ ചെറുതായി നേര്‍ത്തവസാനിക്കുന്നതോ ആണ്‌, മൂക്കുമ്പോള്‍ ചര്‍മ്മില പ്രകൃതം, മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; 3 മുതല്‍ 6 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍, ചിലപ്പോള്‍ ഏറ്റവും താഴത്തെ ജോഡികള്‍, സമ്മുഖവും, നിശിതകോണിലുമാണ്‌; ത്രിതീയ ഞരമ്പുകള്‍ ഏതാണ്ട്‌ പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; കനത്ത തവിട്ട്‌ രോമാവൃതമായ ആണ്‍പൂക്കള്‍ കക്ഷീയ സൈമുകളിലുണ്ടാകുന്നു.
Fruit and Seed : ആപ്പാകാരത്തിലുളള 1 മുതല്‍ 4 വരെ വിത്തുകളുളള കായ, 2.5 സെ. മീ കുറുകേയുളള, അരോമിലമായ, ഗോളാകാര ബെറിയാണ്‌.

Ecology :

1200 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ ആര്‍ദ്രനിത്യഹരിത വനങ്ങളില്‍, ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം.

Literatures :

Blumea 38 (1): 131. 1993. Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 108. 2005.

Top of the Page