ഡയോസ്‌പൈറോസ്‌ പാനിക്കുലേറ്റ Dalz. - എബണേസി

Vernacular names : Tamil: കരി, കരുംതുവരൈMalayalam: ഇലക്കട്ട, ഇല്ലെകട്ട, കാരി, കരിവെള്ള

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 16 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്ന, കറുത്ത, പുറംതൊലി; വെട്ട്‌പാടിന്‌ മുഷിഞ്ഞ ഓറഞ്ച്‌ നിറം.
Branches and Branchlets : കറുത്ത ചാരംപോലുളള രോമങ്ങളാല്‍ ആവൃതമായ, ഇളംശാഖകള്‍ ഉരുണ്ടതാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്തുമാത്രമായി അടുക്കിയവിധത്തിലാണ്‌; പരന്നതും, അരോമിലുമായ, ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 1.1 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 9 സെ.മീ. മുതല്‍ 27 സെ.മീ. വരെ നീളവും 3.5 സെ.മീ. മുതല്‍ 8 സെ.മീ. വരെ വീതിയും, സാധാരണയായി ദീര്‍ഘവൃത്താകാരം, ആയതാകാരം തൊട്ട്‌ കുന്താകാരം വരെയുമാകാം, പത്രാഗ്രം നിശിതം തൊട്ട്‌ മുനപ്പില്ലാത്ത ദീര്‍ഘാഗ്രം വരെയാകാം; പത്രാധാരം നിശിതം തൊട്ട്‌ വൃത്താകാരം വരെയാകാം, അരികുകള്‍ അവിഭജിതമാണ്‌, കീഴെ സൂക്ഷ്‌മമായ പെല്ലുസിഡ്‌ പുള്ളികളുള്ള ചര്‍മ്മില പ്രകൃതം, ഇരുവശത്തും കനത്തിലും വളരെ അടുത്തും ജാലിതമാണ്‌; മുഖ്യസിര മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ്‌; 6 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; ആണ്‍ പൂക്കള്‍, കക്ഷീയ, പാനിക്കിള്‍ സൈമുകളിലുണ്ടാകുന്നു; കറുത്ത ചാരം പോലുള്ള രോമങ്ങള്‍ നിറഞ്ഞ ബാഹ്യദളങ്ങളുള്ള പെണ്‍ പൂക്കള്‍ ഒറ്റയായോ 2 മുതല്‍ 5 വരെ എണ്ണം ഒന്നിച്ചോ കക്ഷീയ സൈമുകളിലുണ്ടാകുന്നു.
Fruit and Seed : ഇളതായിരിക്കുമ്പോള്‍ കറുത്ത ചാരം പോലുള്ളതോ തുരുമ്പന്‍ രോമങ്ങളോ നിറഞ്ഞതും, പിന്നീട്‌ അരോമിലവുമായ അണ്‌ഡാകാര ബെറിയാണ്‌ കായ; കായോട്‌ ഒട്ടിനില്‍ക്കുന്ന ബാഹ്യദളങ്ങള്‍, പത്രസമാനവും മടങ്ങിയ ഭാഗങ്ങളുള്ളതും അകത്ത്‌ കറുത്ത ചാരം പോലുള്ള രോമങ്ങള്‍ നിറഞ്ഞതുമാണ്‌; 4 വീതം

Ecology :

1200 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം കാണപ്പെടുന്നു.

Literatures :

Hooker’s J. Bot. Kew Gard. Misc. 4: 109. 1852; Gamble, Fl. Madras 2: 775. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 272. 2004; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 189. 2005; Saldanha, Fl. Karnataka 1: 340. 1996.

Top of the Page