ഡയോസ്‌പൈറോസ്‌ സില്‍വാറ്റിക്ക Roxb. - എബണേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 35 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : നരച്ച തവിട്ടുനിറത്തിലുളള, മിനുസമാര്‍ന്നപുറംതൊലി; വെട്ടുപാടിന്‌ ചുവപ്പുനിറം.
Branches and Branchlets : നേര്‍ത്തതും ഉരുണ്ടതുമായ ഉപശാഖകള്‍, ഇളതായിരിക്കുമ്പോളൊഴികെ അരോമിലമാണ്‌, ഇളതായിരിക്കുമ്പോള്‍ അടങ്ങിയ രോമങ്ങളുണ്ടാകും.
Leaves : ഇലകള്‍ ലഘുവും ഏകാന്തരക്രമത്തില്‍, തണ്ടിന്റെ രണ്ടുഭാഗത്തുമാത്രമായടുക്കിയ വിധത്തിലാണ്‌; മുകളില്‍ പരന്ന, അരോമിലമായ ഇലഞെട്ടിന്‌ 0.3 മുതല്‍ 1.2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 6 സെ.മീ മുതല്‍ 15 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തം തൊട്ട്‌ വീതികുറഞ്ഞ ദീര്‍ഘവൃത്തംവരെയുമാണ്‌, പത്രാഗ്രം വളഞ്ഞിരിക്കുന്ന ചെറുവാലോട്‌ കൂടിയതാണ്‌, പത്രാധാരം നിശിതമോ ചെറുതായി അകവളവോടെ സാവധാനം നേര്‍ത്തവസാനിക്കുന്നതോ ആണ്‌, അരികുകള്‍ ഉണങ്ങുമ്പോള്‍ അകത്തോട്ട്‌ വളയുന്നതാണ്‌, കടലാസ്‌പോലത്തെയോ ഉപചര്‍മ്മിലമോ ആയ പ്രകൃതം, അരോമിലം, ഉണങ്ങുമ്പോള്‍ കറുപ്പുനിറമാകുന്നു; മുഖ്യസിര മുകളില്‍ പരന്നോ ഒരല്‍പ്പം മുദ്രിതമായോ കാണുന്നു; 7 മുതല്‍ 9 വരെ ജോഡി നേര്‍ത്ത ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ വീതിയേറിയ ജാലിത-പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : പൂക്കള്‍ ഡയീഷ്യസോ ബഹുലിംഗികളോ ആണ്‌; പച്ചനിറത്തിലുളള ആണ്‍പൂക്കള്‍, യുഗ്മശാഖിത സൈമുകളായി ഉണ്ടാകുന്നു; പെണ്‍പൂക്കള്‍ ഒറ്റക്കായോ 3 എണ്ണം ഉളള സൈമുകളായോ കാണുന്നു.
Fruit and Seed : 2 മുതല്‍ 8 വരെ വിത്തുകളുളള കായ, 2 സെ.മീ കുറുകേയുളള, അരോമില ഗോളാകാര ബെറിയാണ്‌; ബാഹ്യദളങ്ങള്‍ പിന്നാക്കം വളഞ്ഞതാണ്‌.

Ecology :

1400 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ സാധാരണ മേലാപ്പ്‌ മരങ്ങളാണിവ.

Distribution :

ഇന്ത്യന്‍ ഉപദ്വീപിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം.

Literatures :

Roxburgh, Pl. Cor. T. 47. 1795; Gamble, Fl. Madras 2: 773. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 272. 2004; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 231. 2005; Saldanha, Fl. Karnataka 1: 341. 1996.

Top of the Page