ഡ്രൈപെറ്റസ്‌ ഇലാറ്റ (Bedd.) Pax. & Hoffm. - യൂഫോര്‍ബിയേസി

Synonym : ഹെമിസൈക്ലിയ ഇലാറ്റ ബെഡോം.

Vernacular names : Tamil: കോന മരം, വിറൈ.Malayalam: കോന മരം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : ചാലുകളുള്ള തായ്‌ത്തടി; മിനുസമുള്ള വെളുത്തു നരച്ച പുറം തൊലി; വെട്ടുപാടിന്‌ ഓറഞ്ച്‌ നിറം.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, തണ്ടിന്റെ രണ്ടു ഭാഗത്തു മാത്രമായടുക്കിയ വിധത്തിലാണ്‌; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന അണ്‌ഡാകാരത്തിലുള്ള അനുപര്‍ണ്ണങ്ങള്‍; ചാലുള്ള അരോമിലമായ, ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 1.3 സെ.മീ. വരെ നീളം; പത്രഫലത്തിന്‌ 8 സെ.മീ മുതല്‍ 13 സെ.മീ. വരെ നീളവും 3 സെ.മീ മുതല്‍ 6.5 സെ.മീ വരെ വീതിയും, വീതി കുറഞ്ഞ ദീര്‍ഘവൃത്താകാരവുമാണ്‌, പത്രാഗ്രം മുനപ്പില്ലാത്ത ദീര്‍ഘാഗ്രമാണ്‌, പത്രാധാരം നിശിതവും ലഘുവായി അസമവുമാണ്‌, അവിഭജിതമായ അരികുകള്‍, ചര്‍മ്മില പ്രകൃതം, തിളങ്ങുന്നതാണ്‌, അരോമിലം; മുഖ്യസിര മുകളില്‍ പരന്നതാണ്‌; 7 മുതല്‍ 12 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിത-പെര്‍കറന്റ്‌ വിധത്തിലുള്ള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും പച്ചകലര്‍ന്ന വെളുത്ത നിറത്തിലുള്ള ആണ്‍ പൂക്കള്‍ കക്ഷീയ കൂട്ടത്തിലുണ്ടാകുന്നു; നീളമുള്ള ഞെട്ടുള്ള പെണ്‍ പൂവ്‌ ഒറ്റക്കായുണ്ടാകുന്നു.
Fruit and Seed : അരിലുള്ള ഒറ്റവിത്തുമാത്രമുള്ള കായ, 2.5 സെ.മീ. വരെ നീളമുള്ള അപഅണ്‌ഡാകാര ഡ്രൂപ്പ്‌ ആണ്‌.

Ecology :

മുഖ്യമായും 300 മീറ്ററിനും 900 മീറ്ററിനും ഇടയില്‍ താഴ്‌ന്ന ഉയരമുള്ളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

Engler, Pflanzenr. 81: 268. 1922; Gamble, Fl. Madras 2: 1300. 1993 (re. ed).

Top of the Page