എലയോകാര്‍പസ്‌ മണ്‍റോണി (Wl.) Masters - എലയോകാര്‍പേസി

Synonym : മോണോസീറ മണ്‍റോണി വൈറ്റ്‌

Vernacular names : Tamil: രുദ്രാക്ഷംMalayalam: പൂങ്കരി, പുങ്കേരി, പുങ്കാരಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: നാരിബിക്കി, കല്‍ ബിക്കി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്ന, നരച്ചനിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ ക്രീം നിറം.
Branches and Branchlets : ഒബ്രിവില്ലെ മാതൃകയില്‍ ക്രമീകരിച്ചിരിക്കുന്ന ശാഖകള്‍; ഉപശാഖകള്‍ ഉരുണ്ടതും, കൊഴിഞ്ഞുവീണ ഇലകളുടെ അടയാളങ്ങളുളളതുമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടിന്റെ അറ്റത്തുമാത്രം അടുക്കിയ വിധത്തിലാണ്‌; 0.3 സെ.മീ നീളമുളള കുന്താകാരത്തിലുളള അനുപര്‍ണ്ണങ്ങള്‍ വേഗം കൊഴിഞ്ഞ്‌ പോകുന്നവയാണ്‌; രണ്ടറ്റത്തും വീര്‍ത്തിരിക്കുന്ന അരോമിലമായ ഉരുണ്ടതും നേര്‍ത്തതുമായ ഇലഞെട്ടിന്‌ 1.8 സെ.മീ മുതല്‍ 4.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 4.5 സെ.മീ മുതല്‍ 9 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 4.5 സെ.മീ വരെ വീതിയും, അണ്‌ഡാകാരം തൊട്ട്‌ വീതികുറഞ്ഞ അണ്‌ഡാകാരം വരെയുമാണ്‌; മുനപ്പില്ലാത്ത നീളന്‍വാലുളള പത്രാഗ്രം, പത്രാധാരം വൃത്താകാരത്തിലോ ഏതാണ്ട്‌ വെട്ടിമുറിച്ചതുപോലെയുമാണ്‌, അരികുകള്‍ ദന്തിതമാണ്‌; ഉപചര്‍മ്മില പ്രകൃതം, അരോമിലം; മുകളില്‍ പരന്നിരിക്കുന്ന മുഖ്യസിര; കീഴ്‌ഭാഗത്തെ കക്ഷങ്ങളില്‍ ഡോമേഷ്യയോടുകൂടിയ ശാഖിതമായ 4 മുതല്‍ 7 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിത-പെര്‍കറന്റ്‌ വിധത്തിലാണ്‌; മറ്റ്‌ ഞരമ്പുകള്‍ കനത്ത ജാലിതമാണ്‌.
Inflorescence / Flower : വെളുത്തപൂക്കള്‍ കക്ഷീയ റസീമുകളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, 2 സെ.മീ വരെ നീളമുളള, മിനുസമുളള ദീര്‍ഘഗോളാകാരഡ്രൂപ്പ്‌ ആണ്‌.

Ecology :

700 മീറ്ററിനും 2300 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളതും ഏറെ ഉയരമുളളതുമായ സ്ഥലങ്ങളിലെ നിത്യഹരിത വനങ്ങളുടെ അരികുകളില്‍ സാധാരണയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനികമരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം.

Literatures :

Hook f. Fl. Brit. India 1: 407. 1874; Gamble, Fl. Madras 1: 124. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 64. 2004; Saldanha, Fl. Karnataka 1: 212. 1996.

Top of the Page