എറിത്രോസൈലോണ്‍ ഒബ്‌റ്റിയുസിഫോളിയം (Wt.) Walp. - എറിത്രോസൈലേസി

Synonym : സെതിയ ലാന്‍സ്യോലേറ്റ വൈറ്റ്‌ വറൈറ്റി ഒബ്‌റ്റിയസിഫോളിയ വൈറ്റ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരമുളള ചെറുമരങ്ങള്‍.
Trunk & Bark : അടര്‍ന്നിളകിപ്പോകുന്ന, നരച്ചനിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ പിങ്ക്‌നിറം.
Branches and Branchlets : പരന്നതും, നേര്‍ത്തതുമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയ വിധത്തിലാണ്‌; അടയാളം അവശേഷിപ്പിച്ചുകൊണ്ട്‌ നേരത്തേ ഇളകിവീഴുന്ന, 0.3 സെ.മീ നീളമുളള കുന്താകാര അനുപര്‍ണ്ണങ്ങള്‍ ജോഡികളായി ഉണ്ടാകുന്നു; മുകളില്‍ പരന്നിരിക്കുന്ന ഇലഞെട്ടിന്‌ 0.2 സെ.മീ മുതല്‍ 0.4 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 4 സെ.മീ മുതല്‍ 8 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 3 സെ.മീ വരെ വീതിയും ദീര്‍ഘവൃത്താകൃതിയുമാണ്‌, പത്രാഗ്രം ഉപകോണാകാരം തൊട്ട്‌ മുനപ്പില്ലാത്ത ദീര്‍ഘാഗ്രം വരെയാണ്‌, പത്രാധാരം നിശിതമാണ്‌; അരികുകള്‍ അവിഭജിതം; അരോമിലം, കീഴെ നീലരാശി കലര്‍ന്നതാണ്‌, കടലാസ്‌പോലത്തെ പ്രകൃതം; മുഖ്യസിര മുകളില്‍ ചാലുളളതാണ്‌; ദ്വിതീയ സിരകള്‍ പ്രസക്തമല്ല; ത്രിതീയസിരകള്‍ അവ്യക്തമാണ്‌.
Inflorescence / Flower : പുറത്തേക്ക്‌ തള്ളിനില്‍ക്കുന്ന കേസരങ്ങളും മഞ്ഞനിറംതൊട്ട്‌ വെളുപ്പ്‌നിറംവരെയുളള ദളങ്ങളുളള പൂക്കള്‍ കക്ഷങ്ങളില്‍ ഒറ്റയായുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുള്ള കായ, വീതികുറഞ്ഞ, ദീര്‍ഘഗോളാകാര ഡ്രൂപ്പ്‌ ആണ്‌.

Ecology :

1800 മീറ്റര്‍വരെ ഉയരമുളളയിടങ്ങളിലെ വരണ്ട നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി അപൂര്‍വ്വമായി വളരുന്നു.

Distribution :

ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും മാത്രം; പശ്ചിമഘട്ടത്തില്‍ - സാധാരണയായി തെക്കന്‍ സഹ്യാദ്രിയുടെ കാറ്റേല്‍ക്കാത്ത സുരക്ഷിത ഭാഗങ്ങളില്‍ വളരുന്നു.

Literatures :

Bull. Inst. Bot. Buitenzorg 22: 54. 1905; Gamble, Fl. Madras 1: 127. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 66. 2004.

Top of the Page