ഇയോണിമസ്‌ ക്രെനുലാറ്റസ്‌ Wall. ex Wt. & Arn. - സെലാസ്‌ട്രേസി

Vernacular names : Malayalam: ദന്തപത്രി, മലംകുറത്ത.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 7 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്ന പുറംതൊലി; വെട്ട്‌പാടിന്‌ വെളുപ്പുനിറം.
Branches and Branchlets : ഉപശാഖകള്‍ ഉരുതും അരോമിലവും.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുളള ലഘുപത്രങ്ങള്‍, അപൂര്‍വ്വമായി മൂക്കൂട്ടമായും കാണാം; നന്നേ ചെറിയ (അനുപത്രങ്ങള്‍); ഇലഞെട്ടിന്‌ 0.3 സെ.മീ മുതല്‍ 0.5 സെ.മീ വരെ നീളം, മുകളില്‍ പരന്നിരിക്കുന്നു, അരോമിലം; പത്രഫലകത്തിന്‌ 3 സെ.മീ മുതല്‍ 7 സെ.മീ വരെ നീളവും 1.4 സെ.മീ മുതല്‍ 3 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തീയമോ ചെറുതായി വീതിയുളള ദീര്‍ഘവൃത്താകാരമോ ആണ്‌, പത്രാഗ്രം (ഉപകോണാകാരമോ) വെട്ടിമുറിച്ചപോലുളള അറ്റത്തോട്‌കൂടിയ മുനപ്പില്ലാത്ത ചെറുവാലോടുകൂടിയതും, കൂര്‍ത്ത പത്രാധാരം, അരികുകള്‍ പത്രാഗ്രത്തിനോടടുത്ത്‌ (ദൂരെദൂരെയായി) ദന്തുമാണ്‌. ചിലപ്പോള്‍ അവിഭജിതമാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം, അരോമിലം; മുഖ്യസിര ചെറുതായി മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നു; ദ്വിതീയ ഞരമ്പുകള്‍ മുകളില്‍ അല്‍പ്പമായി ദൃശ്യമാണ്‌, താഴെ അസ്‌പഷ്‌ടമാണ്‌; ത്രിതീയ ഞരമ്പുകള്‍ അസ്‌പഷ്‌ടമാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ 3 മുതല്‍ 7 വരെ പൂക്കളുളള കക്ഷീയ സൈമുകളാണ്‌; ചുവപ്പ്‌നിറത്തിലുളള പൂക്കള്‍.
Fruit and Seed : കടുംചുവപ്പ്‌ നിറത്തിലുളളതും, അഞ്ച്‌കോണുകളുളളതും അപഹൃദയകാരത്തിലുളളതുമായ കായ; ഓരോ ഭാഗത്തും ഒന്നോ രാേവിത്തുകള്‍ വീതം.

Ecology :

900 മീറ്ററിനും 2400 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളതും ഏറെ ഉയരമുളളതുമായ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും നീലഗിരിമലകളിലും മാത്രം കാണപ്പെടുന്നു.

Literatures :

Wight & Arnot, Prod. 161. 1834; Gamble, Fl. Madras 1: 203. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 96. 2004.

Top of the Page