ഫഗ്രയ സെയ്‌ലാനിക്ക Thunb. - ലോഗാനിയേസി

Synonym : ഫഗ്രയ ഒബോവാറ്റ വല്ലിച്ച്‌; ഫഗ്രയ സെയ്‌ലാനിക്ക തണ്‍ബര്‍ജ്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരമുളള ചെറുമരങ്ങള്‍, ഇളതായിരിക്കുമ്പോള്‍ പടര്‍ന്ന്‌ കയറുന്നതുമാണ്‌.
Trunk & Bark : ആഴംകുറഞ്ഞ വിളളലുകളുളള തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ വെളുപ്പ്‌ നിറമാണ്‌.
Branches and Branchlets : അരോമിലമായ, കോര്‍ക്കുളള, ചതുരാകൃതിയിലുളള ഉപശാഖകള്‍
Leaves : ലഘുവായ ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തില്‍, തണ്ടിന്റെ അറ്റത്ത്‌ കൂട്ടമായടുക്കിയതാണ്‌; ആച്ഛദമായ അനുപര്‍ണ്ണങ്ങളുളള, കീഴേക്കിറങ്ങി നില്‍ക്കുന്ന പത്രാധാരത്തോടെയുളള ഇലഞെട്ടിന്‌ 0.5 സെ.മീ തൊട്ട്‌ 2.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 9 സെ.മീ മുതല്‍ 18 സെ.മീ വരെ നീളവും 4 സെ.മീ മുതല്‍ 8.5 സെ.മീ വരെ വീതിയും, ആകൃതി സാധാരണയായി അപഅണ്‌ഡാകാരവുമാണ്‌, പത്രാഗ്രം വൃത്താകാരം തൊട്ട്‌ പെട്ടെന്നവസാനിക്കുന്ന ചെറു ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം വീതികുറഞ്ഞ ആപ്പാകാരത്തില്‍ കീഴേക്കിറങ്ങി നില്‍ക്കുന്നതാണ്‌, അരികുകള്‍ അവിഭജിതമാണ്‌, മാംസളവും, അരോമിലവുമാണ്‌; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; ദ്വിതീയ ഞരമ്പുകള്‍ അപ്രസക്തമായി കാണുന്നതാണ്‌; ത്രിതീയ ഞരമ്പുകളും മറ്റ്‌ ചെറുഞരമ്പുകളും അദൃശ്യമാണ്‌.
Inflorescence / Flower : പുറത്ത്‌ വെളുപ്പും അറ്റത്ത്‌ മഞ്ഞ നിറവുമുളള ദളങ്ങളുളള വലിയ പൂക്കള്‍, ഉച്ഛസ്ഥ സൈമുകളായുണ്ടാകുന്നു.
Fruit and Seed : ധാരാളം വിത്തുകളുളള കായ, ഉറച്ചുനില്‍ക്കുന്ന ബാഹ്യദളമുളള 3.5 സെ.മീ വീതിയുളള, അറ്റത്തൊരു മുനപ്പോടുകൂടിയ, ദീര്‍ഘഗോളാകാരം തൊട്ട്‌ ഗോളാകാരം വരെയായ ബെറിയാണ്‌.

Ecology :

1800 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ, തുറന്ന നിത്യഹരിത വനങ്ങളില്‍ വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും വളരുന്നു.

Literatures :

Vetensk. Acad. Handl. 3: 132. 1782; Gamble, Fl. Madras 2: 865. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 295. 2004; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 287. 1990; Cook, Fl. Bombay 1: 183. 1902.

Top of the Page