ഫ്‌ളക്കോര്‍ഷ്യ മൊണ്ടാന Graham - ഫ്‌ളക്കോര്‍ഷ്യേസി

Vernacular names : ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: അട്ടക്‌, ഹെന്നു സംപിജെ, കക്കഡെ ഹന്നു മര

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ ഉയരമുളള മരങ്ങള്‍.
Trunk & Bark : ലഘുവായതും ശാഖിതമായതുമായ മുളളുനിറഞ്ഞ തായ്‌ത്തടി; മിനുസമാര്‍ന്ന തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ പിങ്ക്‌ നിറം.
Branches and Branchlets : കനത്തില്‍ ഫള്‍വസ്‌ രോമിലമായ, ഉരുണ്ട ഇളംശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായി അടക്കിയ വിധത്തിലാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, നനുത്ത രോമിലമായ ഇലഞെട്ടിന്‌ 0.4 സെ.മീ മുതല്‍ 0.9 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7 സെ.മീ മുതല്‍ 18 സെ.മീ വരെ നീളവും 4 സെ.മീ മുതല്‍ 8 സെ.മീ വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘവൃത്തീയ-ആയതാകാരവുമാണ്‌, പത്രാഗ്രം ദീര്‍ഘവും, പത്രാധാരം നിശിതവുമാണ്‌, അരികുകള്‍ ദന്തുരമാണ്‌, ചര്‍മ്മില പ്രകൃതം, മുഖ്യസിര കീഴെ നനുത്ത രോമിലമാണ്‌, ചിലപ്പോള്‍ മറ്റു ഞരമ്പുകളിലും, ഉണങ്ങുമ്പോള്‍ തവിട്ട്‌ നിറമാകുന്നു, ചര്‍മ്മില പ്രകൃതം; മുഖ്യസിര മുകളില്‍ പരന്നോ ഒരല്‍പ്പം ഉയര്‍ന്നോ ഇരിക്കുന്നതാണ്‌; പത്രാധാരത്തില്‍ 3 മുതല്‍ 5 വരെ ഞരമ്പുകളുണ്ട്‌; 4 മുതല്‍ 9 വരെ ജോഡി ദ്വീതീയ ഞരമ്പുകള്‍; ജാലിത-പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കക്ഷ്യസൈമുകളിലുണ്ടാകുന്ന പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും.
Fruit and Seed : ഒറ്റ വിത്തുളള കായ, മൂക്കുമ്പോള്‍ ചുവപ്പാകുന്നു, മാംസളമായ ഗോളാകാര ബെറിയാണ്‌.

Ecology :

900 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങള്‍ തൊട്ട്‌ അര്‍ദ്ധ നിത്യഹരിത വനങ്ങളില്‍ വരെ, കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രി, മധ്യസഹ്യദ്രി തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രി എന്നിവിടങ്ങളില്‍ സാധാരണമാണ്‌.

Literatures :

Cat. Pl. Bombay 10. 1839; Gamble, Fl. Madras 1: 54. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 32. 2004; Saldanha, Fl. Karnataka 1: 270. 1996.

Top of the Page