ഗാര്‍സിനിയ റൂബ്രോ-എക്കിനേറ്റ Kosterm. - ക്ലൂസിയേസി

Synonym : ഗാര്‍സിനിയ എക്കിനോകാര്‍പസ്‌ സെന്‍സൂ ജെ. ഹൂക്കര്‍ നോണ്‍ ത്വയിറ്റസ്‌, ഗാര്‍സിനിയ എക്കിനോകാര്‍പസ്‌ വറൈറ്റി മോിക്കോള മഹേശ്വരി.

Vernacular names : Malayalam: പാറ, പുറ.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളോടുകൂടിയ, മിനുസമാര്‍ന്ന പുറംതൊലി; വെട്ടുപാടിന്‌ ഓറഞ്ച്‌ - ചുവപ്പ്‌ നിറം.
Branches and Branchlets : ഉണങ്ങുമ്പോള്‍ മഞ്ഞനിറമാകുന്നതും, അരോമിലവും കോണോടുകൂടിയതുമായ, ദൃഢമായ ഉപശാഖകള്‍.
Exudates : ക്രീം നിറത്തിലുള്ള സ്രവം.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള, ലഘുപത്രങ്ങള്‍; 1 സെ.മി മുതല്‍ 2.5 സെ.മി വരെ നീളമുള്ളതും, മുകള്‍ഭാഗം പരന്നും കീഴ്‌ഭാഗം ഉരുുമിരിക്കുന്ന ഘടനയോടു കൂടിയതും, അരോമിലവും, ദൃഢവുമായ ഇലഞെട്ടിന്റെ കീഴ്‌ഭാഗം ഉറയോടുകൂടിയതാണ്‌; പത്രഫലകത്തിന്‌ 7 സെ.മി മുതല്‍ 15 സെ.മി വരെ നീളവും 3 സെ.മി മുതല്‍ 7 സെ.മി വരെ വീതിയും, വീതിയേറിയ അപഅണ്‌ഡാകാരവും, ചിലപ്പോള്‍ ദീര്‍ഘവൃത്താകാരവുമാണ്‌, പത്രാഗ്രം വൃത്താകാരത്തിലും, ചിലപ്പോള്‍ അറ്റത്തൊരു കൂനുഷോടുകൂടിയ വത്താകാരവുമാണ്‌. പത്രാധാരം നേര്‍ത്തവസാനിക്കുന്ന വിധത്തിലാണ്‌, അരികുകള്‍ പിന്നാക്കം മടങ്ങിയതാണ്‌,. കട്ടിയേറിയ ചര്‍മ്മില പ്രകൃതം; കട്ടിയേറിയ അരികില്‍ അവസാനിക്കുന്ന വളരെ അടുത്ത, സമാന്തരമായി പോകുന്ന ധാരാളം ദ്വിതീയ സിരകള്‍; ഉണങ്ങുമ്പോള്‍ സ്രവക്കുഴലുകള്‍ കീഴ്‌ഭാഗത്ത്‌ വ്യക്തമാകുന്നു.
Inflorescence / Flower : ആണ്‍-പെണ്‍ പൂക്കള്‍ വ്യത്യസ്‌ത മരങ്ങളില്‍ ഉാകുന്നു; ആണ്‍ പൂക്കള്‍ കൂട്ടമായുാകുന്നു; പെണ്‍ പൂക്കള്‍, ഒറ്റക്ക്‌ ഉച്ഛസ്ഥമായി ഉാകുന്നു.
Fruit and Seed : കായ, 6.5 സെ.മി നീളവും 5 സെ.മി വീതിയുമുള്ള, നിറയെ മുള്ളോടുകൂടിയ ദീര്‍ഘഗോളാകാര ബെറിയാണ്‌; 1 മുതല്‍ 3 വരെ വിത്തുകള്‍.

Ecology :

സാധാരണയായി 800 മീറ്ററിനും 1200 മീറ്ററിനും ഇടയിലും, ചിലപ്പോള്‍ 1800 മീറ്റര്‍ വരെയുള്ള ഇടത്തരം ഉയരമുള്ള ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - അഗസ്‌ത്യമലയില്‍ വ്യാപകമാണ്‌. പെരിയര്‍ മേഖലയില്‍ അപൂര്‍വ്വവും

Status :

വംശനാശ ഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000)

Literatures :

Sri Lanka J. Sci. (Biol. Sci.) 12 (2): 128. 1977; Gamble, Fl. Madras 1: 73. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 42. 2004.

Top of the Page