ഗ്ലൈഫോപെറ്റാലം ലാസോണി Gamble - സെലാസ്‌ട്രേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : കുറ്റിച്ചെടികളോ ചെറുമരങ്ങളോ.
Branches and Branchlets : ഉരുിരിക്കുന്ന ഉപശാഖകള്‍, ഇളംശാഖകള്‍ പരന്നതാണ്‌, അരോമിലം.
Leaves : സമ്മുഖ, സെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 0.5 സെ.മി നീളം; പത്രഫലകത്തിന്‌ 7.5 സെ.മി മുതല്‍ 8.5 സെ.മി വരെ നീളവും 2.7 സെ.മി മുതല്‍ 3.5 സെ.മി വരെ വീതിയും, ദീര്‍ഘവൃത്തീയ അപഅണ്ഡാകാരം, പത്രാഗ്രം ഉപകോണാകാരത്തില്‍ ആപ്പാകൃതിയിലുള്ള പത്രാധാരം, ചര്‍മ്മില പ്രകൃതം, അവിഭജിതമോ, അല്ലെങ്കില്‍ അറ്റത്ത്‌ ഏതാനും ദന്തങ്ങളോടെയോ; ചെറുതായി ഉയര്‍ന്നു നില്‍ക്കുന്ന മുഖ്യസിര; വ്യക്തമായിരിക്കുന്ന 7 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : 6ഓ 7ഓ പൂക്കളുള്ള, കക്ഷീയമോ അപകക്ഷീയമോ ആയ സൈം പൂങ്കുലകള്‍.
Fruit and Seed : കായ, 1 സെ.മി മുതല്‍ 1.6 സെ.മി വരെ കുറുകേ വരുന്ന ഉപഗോളാകര കാപ്‌സ്യൂളാണ്‌; അരിലോടുകൂടിയ ഉപഗോളാകാര വിത്തുകള്‍.

Ecology :

800 മീറ്ററിനും 1500 മീറ്ററിനും ഇടയിലുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ അപൂര്‍വ്വമായ കീഴ്‌ത്തട്ട്‌ മരം.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - മിക്കവാറും പെരിയാര്‍ മേഖലയുടെ കിഴക്കന്‍ ചരിവുകള്‍, വരുഷനാട്‌, പളനി, പാലക്കാടന്‍ മലകള്‍, നീലഗിരി മലകള്‍ എന്നിവിടങ്ങളില്‍ മാതം വളരുന്നു.

Status :

വംശനാശ ഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Kew Bull. 1916: 131; Gamble, Fl. Madras 1: 204. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 96. 2004.

Top of the Page