ഗോംഫാണ്ട്ര കോറിയേഷ്യ Wt. - ഇകാസിനേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : അരോമിലമായ ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍ തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയതാണ്‌, ചാലുളള അരോമിലമായ ഇലഞെട്ടിന്‌ 0.6 സെ.മീ മുതല്‍ 1.4 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 11 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തീയം തൊട്ട്‌ അപഅണ്‌ഡാകാരം വരെ പലവിധത്തിലാവാം; മുനപ്പില്ലാത്ത ദീര്‍ഘാഗ്രം തൊട്ട്‌ ഉപകുന്താകാരം വരെയാകാം, പത്രാധാരം നിശിതം തൊട്ട്‌ ആപ്പാകാരം വരെയാകാം, അരികുകള്‍ അവിഭജിതമോ ചിലപ്പോള്‍ ചെറുതായി പുറത്തേക്ക്‌ വളഞ്ഞതോ ആവാം, ചര്‍മ്മില പ്രകൃതം, അരോമിലം, ഉണങ്ങുമ്പോള്‍ മുഷിഞ്ഞ പച്ചനിറം; മുകളില്‍ ചാലുളള മുഖ്യസിര; ഏതാണ്ട്‌ 4 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയഞരമ്പുകള്‍ അപ്രസക്തമാണ്‌.
Inflorescence / Flower : വെളുത്ത, ബഹുലിംഗ-ഡയീഷ്യസ്‌ പൂക്കള്‍, കുറിയ കക്ഷീയമോ ഇലകള്‍ക്കെതിരായ സൈമുകളായോ ഉണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുമാത്രമുളള കായ, 1 സെ.മീ തൊട്ട്‌ 1.5 സെ.മീ വരെയുളള സ്‌തൂപികാര ദീര്‍ഘഗോളാകാര ഡ്രൂപ്പ്‌ ആണ്‌.

Ecology :

1400 മീറ്ററിനും 2200 മീറ്ററിനും ഇടയില്‍ ഉയര്‍ന്ന ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി സാധാരണയായി വളരുന്നു, ചിലപ്പോഴൊക്കെ 900 മീറ്ററിനും 1400 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായോ വള

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കലയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും വളരുന്നു.

Literatures :

Wight, Ic. III. 1. 103. 1840; Gamble, Fl. Madras 1: 195. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 93. 2004; Saldanha, Fl. Karnataka 2: 104. 1996.

Top of the Page