ഹോപിയ കനാറെന്‍സിസ്‌ Hole - ഡിപ്‌റ്റെറോകാര്‍പേസി

Vernacular names : ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: മലായി ഹൈഗ

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ഏതാണ്ട്‌ 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : അടര്‍ന്ന്‌പോകുന്നതും, ഇളം തവിട്ടുനിറത്തിലുളളതുമായ പുറംതൊലി; വെട്ട്‌പാടിന്‌ ക്രീം നിറമാണ്‌.
Branches and Branchlets : ഉരുണ്ടതും, അരോമിലവുമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, സര്‍പ്പിളമായി ക്രമീകരിച്ചിരിക്കുന്നു; ഇലഞെട്ടിന്‌ 1.5 മുതല്‍ 2 സെ.മീ വരെ നീളവും അരോമിലവുമാണ്‌; പത്രഫലകത്തിന്‌ 10 സെ.മീ മുതല്‍ 17 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 9 സെ.മീ വരെ വീതിയുമാണ്‌, അണ്‌ഡാകാര-കുന്താകൃതിയാണ്‌, ദീര്‍ഘ പത്രാഗ്രം, പത്രാധാരം വൃത്താകാരത്തിലാണ്‌, ചിലപ്പോള്‍ ഉപപെല്‍റ്റേറ്റ്‌ ആണ്‌, ചര്‍മ്മില പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ പരന്നതാണ്‌; ദ്വിതീയ ഞരമ്പുകള്‍ ഏതാണ്ട്‌ 8 ജോഡികള്‍, ദ്വീതീയ ഞരമ്പുകളുടെ കക്ഷങ്ങളില്‍, കീഴ്‌ഭാഗത്തായി ഡോമേഷ്യ ഉണ്ട്‌; ത്രിതീയ ഞരമ്പുകള്‍ ചരിഞ്ഞ്‌, അടുത്ത പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂങ്കുലകള്‍, അരോമിലമായ, കക്ഷീയ പാനികിളുകളാണ്‌; ദളങ്ങള്‍ പിരിഞ്ഞിരിക്കുന്ന, ക്രീംനിറത്തിലുളള പൂക്കള്‍.
Fruit and Seed : രണ്ട്‌ വലിയ കര്‍ണ്ണങ്ങളോടുകൂടിയ, വീര്‍ത്ത വിദളങ്ങളുളള; കായ 1.2 സെ.മീ മുതല്‍ 1.5 സെ.മീ വരെ നീളമുളള അണ്‌ഡാകാരത്തിലുളള നട്ട്‌ ആണ്‌; ഒറ്റ വിത്തുമാത്രം.

Ecology :

1000 മീറ്റര്‍ വരെയുളള ഇടത്തരം ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനികമരമാണിത്‌ - മധ്യസഹ്യാദ്രിയിലെ ചിക്‌മഗലൂര്‍ മേഖലയിലെ കുദ്രേമുഖില്‍ പ്രാദേശികമായ ഏറെയുണ്ട്‌.

Literatures :

Ind. For. 44: 575. 1918; Gamble, Fl. Madras 3: 1867. 1997 (re. ed); Saldanha, Fl. Karnataka 1: 192. 1996.

Top of the Page