ഹംബോള്‍ട്ടിയ ഡെക്കറന്‍സ്‌ Bedd. ex Oliver - സിസാല്‍പിനിയേസി

Vernacular names : Malayalam: കുന്താണി, മലംതൊടപ്പ്‌, ന്യാനോലി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : ചാര കലര്‍ന്ന വെളുപ്പ്‌ നിറത്തിലുള്ള പുറംതൊലി; വെട്ടുപാടിന്‌ തവിട്ട്‌ നിറം.
Branches and Branchlets : ഇളതായിരിക്കുമ്പോള്‍ നനുത്ത രോമിലമായിരിക്കുന്ന, ഉരു ഉപശാഖകള്‍.
Leaves : ഏകാന്തരക്രമത്തില്‍, തിന്റെ രുഭാഗത്ത്‌ മാത്രമായടുക്കിയ, ഏകാന്തരക്രമത്തില്‍പിച്ഛക ബഹുപത്രങ്ങള്‍; ബഹുപത്രാക്ഷത്തിന്‌ 30 സെ.മി യോ കൂടുതലോ നീളം; വ്യക്തമായ ചിറകോട്‌ കൂടിയതാണ്‌; ചിറകുകള്‍ അപഹൃദയാകാരത്തിലുള്ളതാണ്‌; നീവാലോടുകൂടിയ, കുന്താകൃതിയുള്ളതും 7 സെ.മി വരെ നീളമുള്ളതും (അറ്റമടക്കം), 2 സെ.മി വരെ വീതിയുള്ളതുമായ പത്രസമാനമായ, അനുപര്‍ണ്ണങ്ങള്‍ ജോഡികളായാണുള്ളത്‌; അനുപര്‍ണ്ണത്തിന്റെ കീഴെയുള്ള അംഗത്തിന്‌ 4 സെ.മി നിളവും 5 സെ.മി വീതിയും, അപകുന്താകൃതിയോ വൃക്കാകാരമോ ആണ്‌; ഇളയതായിരിക്കുമ്പോള്‍ പിങ്ക്‌ നിറമോ വെളുപ്പു നിറമോ ഉള്ളതും തൂങ്ങിക്കിടക്കുന്നതുമായ, 4 മുതല്‍ 6 വരെ ജോഡി, സമ്മുഖ, അവൃന്ത പത്രകങ്ങള്‍ ആണുള്ളത്‌, പത്രക ഫലകത്തിന്‌ 12 സെ.മി മുതല്‍ 32 സെ. മി വരെ നീളവും, 6 സെ. മി മുതല്‍ 10 സെ.മി വരെ വീതിയും, ആയത-കുന്താകാരവും, താഴത്തെ ജോഡികള്‍ സാധാരണയായി വീതി കുറഢ്‌ഢ അണ്‌ഡാകാരവും പത്രാഗ്രം നീ വാലോട്‌ കൂടിയതും, വൃത്താകാരമോ ഉപഹൃദയകാരമോ ആയ പത്രാധാരത്തോട്‌ കൂടിയതുമാണ്‌, അരികുകള്‍ അവിഭജിതം, ഉപചര്‍മ്മില പ്രകൃതം; മുഖ്യസിര മുകളില്‍ വ്യക്തമാണ്‌; വളയം തീര്‍ക്കുന്ന, ഏതാ്‌ 12 ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : മൂത്ത തടിയിലോ കക്ഷങ്ങളിലോ ഉാകുന്ന ചെറിയ റസീം പൂങ്കുലകള്‍; വെളുത്ത ദളങ്ങളോടും റോസ്‌-പിങ്ക്‌ നിറത്തിലുള്ള വിദളങ്ങളോടും കൂടിയ പൂക്കള്‍.
Fruit and Seed : കായ, 5 സെ.മി. നീളവും, 2.8 സെ.മി വീതിയും, തവിട്ടു നിറവും, നിറയെ രോമാവൃതവുമായ, നേര്‍ത്ത പോഡ്‌ ആണ്‌; പരന്നതും, വൃത്താകാരത്തിലുള്ളതുമായ, 2 ഓ. 3ഓ വിത്തുകള്‍.

Ecology :

200 മീറ്ററിനും 800 മീറ്ററിനും ഇടയില്‍, ഉയരം കുറഞ്ഞയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ സാധാരണയായി കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - അഗസ്‌ത്യമലകളിലെ ചെന്തുരുത്തി ഭാഗങ്ങളില്‍ സാധാരണമാണ്‌, തെക്കന്‍ സഹ്യാദ്രിയിലെ ഏലമല മേഖലയിലും ആനമല മേഖലയിലും അപൂര്‍വ്വമാണ്‌.

Status :

കുറഞ്ഞ ഭീഷണി: വംശനാശ ഭീഷണിയോടുക്കുന്നു (ഐ. യു. സി. എന്‍., 2000)

Literatures :

Hooker, Icon. Pl. 2368. 1895; Gamble, Fl. Madras 1: 411. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 155. 2004.

Top of the Page