ഹന്റേരിയ സെയ്‌നലാനിക്ക (Retz.) Gard. ex Thw. - അപോസിനേസി

Synonym : ഹന്റേരിയ കോറിംബോസ റോക്‌സബര്‍ഗ്‌; ഹന്റേരിയ റോക്‌സ്‌ബര്‍ഗിയാന വൈറ്റ്‌; കാമറാരിയ സെയ്‌ലാനിക്ക റെറ്റ്‌സിയസ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, ചെറു മരങ്ങള്‍.
Trunk & Bark : പുറംതൊലി ശ്വസനരന്ധ്രങ്ങളോട്‌ കൂടിയത്‌, വെട്ട്‌പാടിന്‌ ക്രീം നിറം
Branches and Branchlets : ഉപശാഖകള്‍ നേര്‍ത്തതും, അരോമിലവുമാണ്‌.
Exudates : പാല്‌ പോലെ വെളുത്ത സ്രവമാണ്‌.
Leaves : ഇലകള്‍ ലഘുവും സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലാണ്‌; ഇലഞെട്ടുകള്‍ക്ക്‌ 1.3 മുതല്‍ 1.9 സെ.മി വരെ നീളം; പത്രഫലകത്തിന്‌ 6 മുതല്‍ 12.7 സെ.മി വരെ നീളവും 1.4 മുതല്‍ 2.5 സെ. മി വരെ വീതിയും, ആകൃതി വീതികുറഞ്ഞ ദീര്‍ഘവൃത്തീയ-ആയതാകാരം മുതല്‍ കുന്താകാരം വരെയുമാകാം, പത്രാഗ്രം ചെറുവാലോടു കൂടിയതോ ഉപകോണാകാരമോ ആണ്‌, പത്രാധാരം കൂര്‍ത്തതാണ്‌, അരികുകള്‍ അവഭജിതമാണ്‌ പത്രഫലകം മുകളില്‍ തിളങ്ങുന്നതുമാണ്‌, കടലാസുപോലത്തെ പ്രകൃതം; മുഖ്യസിര, അന്തര്‍ സീമാന്ത സിരകള്‍്‌ക്കൊപ്പം, മുകളില്‍ ചാലോട്‌ കൂടിയതാണ്‌,; ദ്വതീയ ഞരമ്പുകള്‍ നേര്‍ത്തതാണ്‌; ത്രിതീയ ഞരമ്പുകള്‍ അഡ്‌മീഡിയലി റാമിഫൈഡ്‌ ആണ്‌.
Inflorescence / Flower : ഉച്ഛസ്ഥമോ ഇലകള്‍ക്ക്‌ സമ്മുഖമായോ ഉള്ള സൈമുകളിലുാകുന്ന വെളുത്ത പൂക്കള്‍, സുഗന്ധമുള്ളവയാണ്‌.
Fruit and Seed : ഒന്നോ രണ്ടോ വിത്തോടുകൂടിയ, മൂക്കുമ്പോള്‍ ഓറഞ്ച്‌-ചുവപ്പ്‌ നിറത്തിലുള്ള, ഗോളാകാരമുള്ള കായകള്‍ ആഭ്രകമാണ്‌.

Ecology :

800 മീറ്റര്‍ വരെ ഉയരമുള്ളിടങ്ങളിലെ, നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

ഇന്തോമലേഷ്യന്‍ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം വളരുന്നു

Literatures :

Thwaites, Pl. Zeyl. 191. 1860; Gamble, Fl. Madras 2: 808. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 282. 2004.

Top of the Page