ഹിഡ്‌നോകാര്‍പസ്‌ മാക്രോകാര്‍പ (Bedd.) Warp. - ഫ്‌ളക്കോര്‍ഷ്യേസി

Synonym : ആസ്റ്റേറിയസ്‌ററിഗ്‌മ മാക്രോകാര്‍പ ബെഡോം & തരക്‌ടോജെനോസ്‌ മാക്രോകാര്‍പ (ബെഡോം) ബാലകൃഷ്‌ണന്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : ചെറുതായി നനുത്ത രോമിലമായ, ഉരുണ്ട ഇളംശാഖകള്‍.
Leaves : ലഘുവായ ഇലകള്‍ ഏകാന്തരക്രമത്തില്‍ തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയതാണ്‌; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന അനുപര്‍ണ്ണങ്ങള്‍; നനുത്ത രോമിലമായതും അറ്റംവീര്‍ത്തതുമായ ഇലഞെട്ടിന്‌ 1.2 സെ.മീ മുതല്‍ 2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 17 സെ.മീ മുതല്‍ 30 സെ.മീ വരെ നീളവും 6 സെ.മീ തൊട്ട്‌ 10 സെ.മീ വരെ വീതിയും, ആയതാകൃതിയുമാണ്‌, പത്രാഗ്രം പെട്ടെന്നവസാനിക്കുന്ന വാലുളള-ദീര്‍ഘാഗ്രമാണ്‌, പത്രാധാരം അസമമായ നിശിതമാണ്‌, അരികുകള്‍ അവിഭജിതമാണ്‌, ചര്‍മ്മിലപ്രകൃതം, കീഴെ മുഖ്യസിര നനുത്ത രോമിലമാണ്‌; മുഖ്യസിര മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്നതാണ്‌; അറ്റത്തോടടുത്ത്‌ ചരിഞ്ഞ്‌ ആരോഹണക്രമത്തിലുളള 6 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; തിരശ്ചീനമായി അടുത്ത പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : ധാരാളം കേസരങ്ങളുളള, വെളുത്ത പൂക്കള്‍, മൂത്തശാഖകളില്‍ ചെറുതണ്ടുളള കൂട്ടങ്ങളായുണ്ടാകുന്നു.
Fruit and Seed : കോണാകാരത്തിലുളള ധാരാളം വിത്തുകളുളള കായ, കനത്ത കടുംതവിട്ട്‌ നിറത്തിലുളള രോമിലമായ, 1.5 സെ.മീ കുറുകേയുളള, മരംപോലുളള ഗോളാകാര ബെറിയാണ്‌.

Ecology :

1000 മീറ്റര്‍വരെ, താഴ്‌ന്നതും ഇടത്തരം ഉയരമുളളതുമായിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി അപൂര്‍വ്വമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനികമരമാണിത്‌ തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം.

Literatures :

Engl. & Prntl, Pflanzenf. 3 (6a). 21. 1893; Gamble, Fl. Madras 1: 52. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 33. 2004.

Top of the Page