ലിറ്റ്‌സിട ഫ്‌ളോറിബൂണ്ട (Bl.) Gamble - ഠലാറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍
Trunk & Bark : ശ്വസനരന്ധ്രങ്ങളുളള, മിനുസമായ പുറംതൊലി; വെട്ട്‌പാടിന്‌ ഓറഞ്ച്‌ നിറം.
Branches and Branchlets : കനത്തില്‍ തുരുമ്പന്‍ രോമിലമായ, ദൃഢമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി അടുക്കിയതാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള ഇലഞെട്ടിന്‌ 0.4 സെ.മീ തൊട്ട്‌ 2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 6 സെ.മീ തൊട്ട്‌ 25 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 9 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തംതൊട്ട്‌ ദീര്‍ഘവൃത്തീയ - അപഅണ്‌ഡാകാരം തൊട്ട്‌ നിശിതമോ ദീര്‍ഘാഗ്രമോ ആണ്‌, പത്രാധാരം നിശിതമാണ്‌, അരികുകള്‍ അവിഭജിതമോ ലഘുവായി പിന്നാക്കം വളഞ്ഞതോ ആണ്‌, ചര്‍മ്മില പ്രകൃതം, കീഴെ നീലരാശിയുളളതാണ്‌, ഉണങ്ങുമ്പോള്‍ മുകള്‍ഭാഗം പച്ചനിറത്തിലാണ്‌, കീഴ്‌ഭാഗം തവിട്ട്‌ നിറത്തിലുമാണ്‌, സിരകള്‍ക്കിടയിലുളള ലഘൂവായി രോമിലമാമ്‌, മുകളില്‍ മുഖ്യസിരയൊഴികെ അരോമിലമാണ്‌, പത്രാധാരത്തിനടുത്ത്‌ കനത്തില്‍ രോമിലമാമ്‌; 8 മുതല്‍ 15 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍, മുകളില്‍ മുദ്രിതമാണ്‌, കീഴെ ദൃഢമാണ്‌, സാധാരണയായി സാവധാനം വളഞ്ഞതാണ്‌; ദൃഢമായ ത്രിതീയ ഞരമ്പുകള്‍, വിദൂരപെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : തുരുമ്പന്‍ രോമിലമായ ഛത്രമഞ്‌ജരി പൂങ്കുലകള്‍ റസീമുകളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, പരിദളക്കപ്പിനകത്തിരിക്കുന്ന, അണ്‌ഡാകാരബെറിയാണ്‌.

Ecology :

300 മീറ്ററിനും 1800 മീറ്ററിനും മധ്യേ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി സാധാരണയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌. തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

Gamble, Fl. Madras 2: 1238. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 398. 2004; Saldanha, Fl. Karnataka 1: 66. 1996.

Top of the Page