ലിറ്റസിയ ലെവിഗേറ്റ (Nees) Gamble - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 7 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളുളള, മിനുസമായ, തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഇളം ഓറഞ്ച്‌ നിറമാണ്‌.
Branches and Branchlets : ഏതാണ്ട്‌ അരോമിലമായതും ഏതാണ്ട്‌ ഉരുണ്ടതുയ ഇളം ഉപശാഖകള്‍.
Leaves : ലഘൂവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയതാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, അരോമിലമായ ഇലഞെട്ടിന്‌ 0.4 സെ.മീ മുതല്‍ 1.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7 സെ.മീ മുതല്‍ 18 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 5.5 സെ.മീ വരെ വീതിയും, ആകൃതി സാധാരണയായി അപകുന്താകാരം തൊട്ട്‌ വീതികുറഞ്ഞ ദീര്‍ഘവൃത്താകാരം വരെയാകാം, പത്രാഗ്രം ദീര്‍ഘമാണ്‌, പത്രാധാരം നിശിതവും, അരികുകള്‍ അവിഭജിതമാണ്‌, ചര്‍മ്മില പ്രകൃതം, കീഴെ നീലരാശി കലര്‍ന്നതാണ്‌, കീഴെ ലഘു അരോമിലവുമാണ്‌; മുഖ്യസിര മുകളില്‍ പരന്നതാണ്‌; 7 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിത-പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : ഏകലിംഗികളായ പൂക്കള്‍, കക്ഷീയമോ പാര്‍ശ്വസ്ഥമോ ആയ അവൃന്തമോ ചെറുതണ്ടുളളതോ ആയ ഛത്രമഞ്‌ജരികളില്‍ ഉണ്ടാകുന്നു.
Fruit and Seed : ഒറ്റ വിത്തുളള കായ, പരിദളക്കപ്പിനകത്തിരിക്കുന്ന, 1.5 സെ.മീ നീളമുളള, ദീര്‍ഘഗോളാകാര ബെറിയാണ്‌.

Ecology :

200 മീറ്ററിനും 100 മീറ്ററിനും ഇടയില്‍, താഴ്‌ന്നതും ഇടത്തരം ഉയരമുളളതുമായ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

Gamble, Fl. Pres. Madras 1236. 1925; Gamble, Fl. Madras 2: 1236. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 399. 2004; Saldanha, Fl. Karnataka 1: 69. 1996.

Top of the Page