ലിറ്റ്‌സിയ ക്വിന്‍ക്യുഫ്‌ളോറ (Dennst.) Suresh - ലോറേസി

Synonym : ലിറ്റ്‌സിയ ലിഗുസ്‌ട്രിന (നീസ്‌) ജെ. ഹുക്കര്‍

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 6 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : ഏതാണ്ട്‌ അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായടുക്കിയതാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, അരോമിലമായ ഇലഞെട്ടിന്‌ 1.5 സെ.മീ നീളം; പത്രഫലകത്തിന്‌ 7 സെ.മീ തൊട്ട്‌ 10 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും, ആകൃതി അപഅണ്‌ഡാകാരം തൊട്ട്‌ അപകുന്താകാരം വരെയാകാം, ഉപചര്‍മ്മില പ്രകൃതം, അരോമിലം, പത്രാഗ്രം നിശിതംതൊട്ട്‌ ആപ്പാകാരം വരെയാകാം, അരികുകള്‍ അവിഭജിതമാണ്‌, അരോമിലം, കീഴെ നീലരാശി കലര്‍ന്നതാണ്‌; 6 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; മറ്റ്‌ ചെറുഞരമ്പുകള്‍, ഉണങ്ങുമ്പോളെങ്കിലും ഇരുഭാഗത്തും ജാലിതമാണ്‌.
Inflorescence / Flower : പൂക്കള്‍, കക്ഷീയമോ പാര്‍ശ്വസ്ഥമോ ആയ ഛത്രമഞ്‌ജരിയില്‍ ഉണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, 0.6 സെ.മീ കുറുകേയുളള, അരോമില ബെറിയാണ്‌.

Ecology :

700 മീറ്ററിനും 2200 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലെ, വരണ്ട നിത്യഹഹിത വനങ്ങളില്‍ സാധാരണയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രി, പാലക്കാടന്‍ മലകള്‍, വയനാട്‌ എന്നിവിടങ്ങളില്‍ അപൂര്‍വ്വമായി കാണപ്പെടുന്നു.

Literatures :

Nicols. et al., Interpr. Hort. Malab. 158. 1998; Gamble, Fl. Madras 2: 1235. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 399. 2004.

Top of the Page