ലോഫോപെറ്റാലം വൈറ്റിയാനം Arn. - സെലാസ്‌ട്രേസി

Vernacular names : Malayalam: വെമ്പാല, വെണ്‍കടവം, വെങ്കൊട്ട.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 40 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വന്‍മരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്ന, മഞ്ഞകലര്‍ന്ന വെളുത്ത നിറത്തിലുള്ള പുറംതൊലി, ചുരിയാല്‍ കടും മഞ്ഞ നിറം; വെട്ടുപാടിന്‌ ചുവപ്പുനിറം.
Branches and Branchlets : ഉപശാഖകള്‍ ഉരുതും, അരോമിലവും.
Leaves : മിക്കവാറും സമ്മുഖമായും, ചിലപ്പോള്‍ ഏകാന്തരമായും ക്രമീകരിച്ചിരിക്കുന്ന, ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 0.8 സെ.മി മുതല്‍ 2.5 സെ.മി വരെ നീളം, ഉരുതാണ്‌; പത്രഫലകത്തിന്‌ 8 സെ.മി മുതല്‍ 26 സെ.മി വരെ നീളവും 4 സെ.മി മുതല്‍ 10 സെ.മി വരെ വീതിയും, ദീര്‍ഘവൃത്തീയ ആയതാകാരവും, കൂര്‍ത്തതോ ചെറുവോലോട്‌ കൂടിയതോ ആയ പത്രാഗ്രം, വൃത്താകാരത്തിലുള്ള പത്രാധാരം, അവിഭജിത അരികുകള്‍, കടലാസ്‌ പോലെത്തെയോ ഉപചര്‍മ്മിലോ ആയ പ്രകൃതം; 6 മുതല്‍ 13 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; തിരശ്ചീനജാലിത പെര്‍കറന്റ്‌ ആയ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുല പാനിക്കിള്‍ ആണ്‌; മുഷിഞ്ഞ ചുവപ്പുനിറത്തിലുള്ള പുഷ്‌പദളങ്ങള്‍, ഡിസ്‌ക്‌ കടും ചുവപ്പ്‌ നിറമാണ്‌.
Fruit and Seed : കായ, 3 ഓ 4 ഓ കോണോടുകൂടിയ, നീളത്തിലുള്ള കാപ്യസ്യൂള്‍ ആണ്‌;

Ecology :

കടലാസ്‌ പോലുള്ള ചിറകോടുകൂടിയ, വെളുത്തനിറത്തിലുള്ള, ധാരാളം വിത്തുകള്‍.

Distribution :

താഴ്‌ന്ന ഉയരമുളള ആര്‍ദ്ര നിത്യഹരിത വനങ്ങളിലെ ഉന്നതശീര്‍ഷ മരങ്ങളാണിവ, മിക്കവാറും ചതുപ്പികളിലും അരുവികള്‍ക്കരികിലും, 900 മീറ്റര്‍ വരെ ഉയമുള്ളിടങ്ങളില്‍വരെ സാധാരണയായി കാണപ്പെടുന്നു; ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയ

Literatures :

Ann. Nat. Hist. 3. 151. 1839; Gamble, Fl. Madras 1: 205. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 97. 2004; Saldanha, Fl. Karnataka 2: 96. 1996; Cook, Fl. Bombay 1: 230. 1902.

Top of the Page