മെമിസിലോണ്‍ അംബെല്ലാറ്റം Burm.f. - മെലാസ്റ്റോമറ്റേസി

Vernacular names : Tamil: അല്ലി, അഞ്‌ജലി, കാസൈ, കാവ, കായ, കുറെ-കായ, പണ്ട-കായ, പൂങ്കലി, സിറുഗസ.Malayalam: ആനക്കായാവ്‌, കല്യം, കനില, കനലി, കന്നാവ്‌, കാശാവ്‌, നെടുഞെട്ടി.ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: അല്

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ഇളം തവിട്ട്‌ നിറത്തിലുളള, വിണ്ടുകീറിയ പുറംതൊലി, മൂക്കുമ്പോള്‍ നേര്‍ത്ത അടരായി ഇളകി വീഴുന്നതാണ്‌; വെട്ട്‌പാടിന്‌ മഞ്ഞകലര്‍ന്ന തവിട്ട്‌ നിറം.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലാണ്‌; ചാലുളള അരോമിലമായ, ഇലഞെട്ടിന്‌ ഏതാണ്ട്‌ 1 സെ.മീ നീളം; പത്രഫലകത്തിന്‌ 1.8 സെ.മീ മുതല്‍ 8.5 സെ.മീ വരെ നീളവും 0.8 സെ.മീ മുതല്‍ 3.8 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തം തൊട്ട്‌ ദീര്‍ഘവൃത്തീയ-അണ്‌ഡാകാരം വരെയാണ്‌, പത്രാഗ്രം ദീര്‍ഘമാണ്‌, ചിലപ്പോള്‍ നിശിതവും, പത്രാധാരം നിശിതം തൊട്ട്‌ ഏതാണ്ട്‌ നേര്‍ത്തവസാനിക്കുന്നതുവരെയാകാം, അവിഭജിതമായ അരികുകള്‍, ചര്‍മ്മില പ്രകൃതം, അരോമിലം, ഉണങ്ങുമ്പോള്‍ തവിട്ട്‌ നിറമാകുന്നു; മുഖ്യസിര ചാലുളളതാണ്‌; ദ്വിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌.
Inflorescence / Flower : കടും നീലനിറത്തിലുളള പൂക്കള്‍; വ്യക്തമായ തണ്ടുളള, കനത്ത ഛത്രമഞ്‌ജരി പൂങ്കുലകള്‍ കൂട്ടമായി, കക്ഷീയമോ ഉച്ഛസ്ഥമോ ആയ മുഴപ്പുകളില്‍ ഉണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, 0.5 സെ.മീ കുറുകേയുളള, മഞ്ഞനിറത്തിലുളള ഗോളാകാര ബെറിയാണ്‌.

Ecology :

1200 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ തുറന്ന നിത്യഹരിത വനങ്ങള്‍ തൊട്ട്‌ അര്‍ദ്ധ-നിത്യഹരിത വനങ്ങളില്‍ വരെ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്ത്യന്‍ ഉപദ്വീപിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തിലെമ്പാടും കാണപ്പെടുന്നു.

Literatures :

Burm.f., Fl. Ind. 87: 1768; Gamble, Fl. Madras 1: 504. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 183. 2004; Saldanha, Fl. Karnataka 2: 40. 1996.

Top of the Page