മെസുവ ഫെറിയ L. - ക്ലൂസിയേസി

Synonym : മെസുവ സ്‌പീഷിയോസ ചോയ്‌സി & മെസുവ പെഡുങ്കുലാറ്റ വൈറ്റ്‌ & മെസുവ കൊറോമാന്‍ഡലിന വൈറ്റ്‌.

Vernacular names : Malayalam: ചുരുളി, നാഗപ്പൂവ്‌, നാങ്ക്‌, വയനാവ്‌, നാഗചമ്പകം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : വപ്രമൂലത്തോടുകൂടിയ, 35 മീറ്റര്‍ വരെ ഉയരമുള്ള, വന്‍മരങ്ങള്‍
Trunk & Bark : ക്രമരഹിതമായി, വലിയ കഷണങ്ങളായി, അടര്‍ന്നുപോകുന്ന പുറംതൊലി; വെട്ടുപാടിന്‌ ചുവപ്പ്‌ നിറമാണ്‌.
Branches and Branchlets : അരോമിലമായ, നേര്‍ത്ത, ഉപശാഖകള്‍.
Exudates : മുഷിഞ്ഞ വെളുത്തനിറത്തിലുള്ള സ്രവം.
Leaves : സമ്മുഖ, ഡെക്കുലേറ്റ്‌ ക്രമത്തിലുള്ള, ലഘുപത്രങ്ങള്‍; 0.5 സെ.മി തൊട്ട്‌ 1.2 സെ.മി വരെ നീളമുള്ള, നേര്‍ത്ത ഇലഞെട്ടിന്‌ ഛേദത്തില്‍, മുകളില്‍ പരന്നും കീഴ്‌ഭാഗം ഉരുുമിരിക്കുന്ന ഘടനയാണ്‌; പത്രഫലകത്തിന്‌ 7.5 സെ.മി മുതല്‍ 14 സെ.മി വരെ നീളവും 1.5 സെ.മി മുതല്‍ 3.5 സെ.മി വരെ വീതിയും, വീതി കുറഞ്ഞ ദീര്‍ഘവൃത്താകാരം തൊട്ട്‌ വീതികുറഞ്ഞ കുന്താകാരം വരെ, പത്രാഗ്രം നേര്‍ത്ത, ചെറുവാലോടുകൂടിയതും, പത്രാധാരം നിശിതവുമാണ്‌, അവിഭജിതമായ അരികുകള്‍, കീഴ്‌ഭാഗത്തിന്‌ നീലരാശി കലര്‍ന്ന നിറം; മുഖ്യസിംക്‌ ലംബമായി നില്‍ക്കുന്നതും, വളരെ അടുത്ത്‌, സമാന്തരമായി പോകുന്നതുമായ, ധാരാളം ദ്വിതീയ ഞരമ്പുകള്‍, ചിലപ്പോള്‍ ഇവ അസ്‌പഷ്‌ടമാണ്‌.
Inflorescence / Flower : ദ്വിലിംഗികളായ പൂക്കള്‍, ഒറ്റക്കോ ജോഡികളായോ കക്ഷങ്ങളില്‍ ഉാകുന്നു; വെളുത്ത ദളങ്ങള്‍; ഓറഞ്ച്‌-മഞ്ഞ നിറത്തിലുള്ള ധാരാളം കേസരങ്ങള്‍.
Fruit and Seed : കായ, 1 തൊട്ട്‌ 4 വരെ വിത്തുള്ളതും, വരകളുള്ളതും, അറ്റത്തൊരു മുനപ്പോടുകൂടിയതുമായ ആണ്ഡാകാരം മുതല്‍ ഗോളാകാരം വരെയുമായ ബെറിയാണ്‌.

Ecology :

1500 മീറ്റര്‍ വരെയുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍, അരുവികള്‍ക്കരികിലായി, സാധാരണയായി വളരുന്ന മോലാപ്പ്‌ മരമാണിത്‌.

Distribution :

ഇന്തോമലേഷ്യന്‍ മേഖലയില്‍ വളരുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Status :

ഒരു സങ്കീര്‍ണ്ണമായ സ്‌പീഷിസ്‌ എന്ന നിലയിലാണ്‌ മെസുവ ഫെറിയയെ ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്‌. ഈയടുത്ത്‌ കാലങ്ങളില്‍ ഈ സ്‌പീഷിസിനെ വിവിധ വറൈറ്റികളോ കൂടുതല്‍ സ്‌പീഷിസുകളോ ആയി വിഭജിച്ചിരുന്നു.

Literatures :

Hooker, Fl. Brit. Ind. 1: 277. 1874; Gamble, Fl. Madras 1: 77. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 42. 2004; Saldanha, Fl. Karnataka 1: 210. 1996; Cook, Fl. Bombay 1: 81. 1902.

Top of the Page