മിലിയുസ എറിയോ Dunn - അനോനേസി

Synonym : മിലിയുസ ഇന്‍ഡിക്ക ലെഷെന്‍. എക്‌സ്‌ ഡിസി വറൈറ്റി ടൊമന്റോസ ജെ. ഹൂക്കര്‍ & തോംസണ്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 2 മുതല്‍ 4 മീറ്റര്‍ വരെ ഉയരമുള്ളതും, ഏറെ ശിഖരങ്ങളോടു കൂടിയതുമായ കുറ്റിച്ചെടി.
Branches and Branchlets : പരുത്ത കുറ്റിരോമങ്ങള്‍ നിറഞ്ഞതും. ഉരുതുമായ ശാഖകളും ഉപശാഖകളും.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, തണ്ടിന്റെ ഇരുഭാഗത്തു മാത്രമായി അടുക്കിയിരിക്കുന്നു; കനത്ത രോമാവൃതമായ ഇലഞെട്ടിന്‌ 0.1 മുതല്‍ 0.2 സെമീ വരെ നീളം; പത്രഫലകത്തിന്‌ 4.5 മുതല്‍ 9 സെ.മീ. വരെ നീളവും 2.4 മുതല്‍ 2.8 സെ.മീ. വരെ വീതിയും, ആകൃതി അണ്ഡാകാര-ദീര്‍ഘായതാകാരം മുതല്‍ ദീര്‍ഘവൃത്തീയ-ദീര്‍ഘായതാകാരം വരെയും, പത്രാഗ്രം മുനപ്പില്ലാത്ത ചെറുവാലോടുകൂടിയും, പത്രാധാരം വൃത്താകാരത്തിലുമാണ്‌, ഇളതായിരിക്കുമ്പോള്‍ ഇരുഭാഗത്തും രോമാവൃതമാണ്‌; നേര്‍ത്ത ദ്വിതീയ ഞരമ്പുകള്‍ 10 മുതല്‍ 12 വരെ ജോഡികളാണ്‌; ജാലികാവിന്യാസം തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കക്ഷങ്ങളില്‍ ഒറ്റക്കായുാകുന്ന പൂക്കള്‍ക്ക്‌ പച്ച കലര്‍ന്ന പിങ്ക്‌ നിറം.
Fruit and Seed : ഒറ്റ വിത്തോടുകൂടിയ, അറ്റത്തൊരു മുനപ്പുള്ള, ചരിഞ്ഞ ദീര്‍ഘ ഗോളാകാരമോ ദീര്‍ഘായതാകാരമോ ആയ, അവൃന്തമോ ചെറുഞെട്ടോടു കൂടിയതോ ആയ സരസഫലങ്ങള്‍ കൂട്ടമായുണ്ടാകുന്നു.

Ecology :

ഇടത്തരം ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്‌ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മധ്യ സഹ്യാദ്രിയിലും (കൂര്‍ഗ്‌ മേഖല) മാത്രം വളരുന്നു.

Literatures :

Gamble, Fl. Pres. Madras 1: 21. 1915; Gamble, Fl. Madras 1: 21. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 18. 2004.

Top of the Page