പോളിയാല്‍ത്തിയ ചെന്തുരുണി Basha & Sasidh. - അനോനേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 20 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : തവിട്ടുകലര്‍ന്ന കറുത്ത നിറത്തിലുള്ള, മിനുസമാര്‍ന്ന പുറംതൊലി.
Branches and Branchlets : ഇളതായിരിക്കുമ്പോള്‍ നനുത്ത രോമിലമായതും പിന്നീട്‌ അരോമിലമായതുമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, തിന്റെ ഇരുഭാഗത്തു മാത്രമായടുക്കിയ വിധത്തില്‍; ഇലഞെട്ടിന്‌ ഏതാ്‌ 0.5 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 15 മുതല്‍ 26 സെ.മീ. വരെ നീളവും 6 മുതല്‍ 8.5 സെ.മീ. വരെ വീതിയും, ആകൃതി ദീര്‍ഘായതമോ ദീര്‍ഘവൃത്താകാര-കുന്താകൃതിയോ ആണ്‌, ദീര്‍ഘാഗ്രവും, അഗ്രത്തിന്‌ 3 സെ. മീ. വരെ നീളം, വൃത്താകാരത്തിലോ വെട്ടിമുറിച്ചതുപോലെയോ ഉള്ള പത്രാധാരം, അരോമിലം, മുകള്‍ഭാഗത്ത്‌ വ്യക്തമായിരിക്കുന്ന മുഖ്യസിര; ദ്വിതീയ ഞരമ്പുകള്‍ 10 മുതല്‍ 14 വരെ ജോഡികള്‍; ത്രിതീയ ഞരമ്പുകള്‍ ജാലികാ വിന്യാസം തീര്‍ക്കുന്നു.
Inflorescence / Flower : പൂക്കള്‍ തണ്ടുകളില്‍ ഒറ്റക്കായോ അല്ലെങ്കില്‍ തടിയിലെ മുഴപ്പുകളില്‍ 10 എണ്ണം വരെയുള്ള കൂട്ടമായോ ഉണ്ടാകുന്നു; പൂഞെട്ടിന്‌ 4 മുതല്‍ 5.5 സെ.മീ. വരെ നീളവും 2 മുതല്‍ 3 മി.മീറ്റര്‍ വരെ കുറുകേയും.
Fruit and Seed : 3 സെ.മീ. നീളവും 2.5 സെ.മീ. വീതിയുമുള്ള, അരോമിലമായ, ദീര്‍ഘായത- അണ്ഡാകാരമുള്ള സരസഫലങ്ങള്‍ 7 വരെയെണ്ണം കൂട്ടമായുണ്ടാകുന്നു; ഫലഞെട്ടിന്‌ ഏതാണ്ട്‌ 1.8 സെ.മീ. നീളം; വിത്തുകള്‍ക്ക്‌ ദീര്‍ഘായതാകാരം.

Ecology :

600 മീറ്ററിനും 1000 മീറ്ററിനും ഇടയില്‍ ഉയരമുള്ളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ അപൂര്‍വ്വമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-ചെന്തുരുണിയില്‍നിന്നും അഗസ്‌ത്യമലനിരകളില്‍നിന്നും മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

Status :

വംശനാശ ഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Rheedea 4: 21. 1994; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 20. 2004.

Top of the Page