റോഡോഡെന്‍ഡ്രോണ്‍ ആര്‍ബോറിറ്റം Smith സബ്‌സ്‌പീഷിസ നീലഗിരിക്കം (Zenk.) Tagg. - എരികേസി

Synonym : റോഡോഡെന്‍ഡ്രാണ്‍ ആര്‍ബോറിറ്റം സ്‌മിത്ത്‌ വറൈറ്റി നീലഗിരിക്ക (സെങ്കര്‍) ക്ലാര്‍ക്‌; റോഡോഡെന്‍ഡ്രോണ്‍ നീലഗിരിക്കം സെങ്കര്‍.

Vernacular names : Tamil: മലൈപൂവരശ്‌, ആലാഞ്ചിMalayalam: കാട്ടുപൂവരശ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 10 മീറ്റര്‍വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : വിണ്ടുകീറയ, തവിട്ടുനിറമുളള പുറംതൊലി; വെട്ട്‌പാടിന്‌ പിങ്ക്‌നിറം.
Branches and Branchlets : തവിട്ട്‌ രോമാവൃതമായ ഉരുണ്ട ഉപശാഖകള്‍; രോമിലമായ, തമ്മില്‍ച്ചേര്‍ന്നു നില്‍ക്കുന്ന അണ്‌ഡാകാര ശലക്കങ്ങളാല്‍ ആവരണംചെയ്യപ്പെട്ടുനില്‍ക്കുന്ന കക്ഷ്യമുകുളങ്ങള്‍.
Leaves : ലഘുവായ ഇലകള്‍, എകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടിന്റെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ചിരിക്കുന്ന വിധത്തിലാണ്‌; അരോമിലവും, ചാലോട്‌ കൂടിയതുമായ ഇലഞെട്ടിന്‌ 2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7.5 സെ.മീ മുതല്‍ 13 സെ.മീ വരെ നീളവും 3.5 സെ.മീ മുതല്‍ 5.5 സെ.മീ വരെ വീതിയും ദീര്‍ഘ വൃത്താകാര-ആയതാകാരവുമാണ്‌, പത്രാഗ്രം മുനപ്പോടുകൂടിയതും, പത്രാധാരം നിശിതം തൊട്ട്‌ വൃത്താകാരം വരെയുമാണ്‌, പിന്നാക്കം വളഞ്ഞിരിക്കുന്ന അരികുകള്‍, ചര്‍മ്മില പ്രകൃതം, മുകളില്‍ അരോമിലമാണ്‌, കീെട്ട്‌ തവിട്ട്‌ പൊടി നിറഞ്ഞതാണ്‌, ഞരമ്പുകളും ജാലികകളും മുകളില്‍ മുദ്രിതമാണ്‌; മുഖ്യസിര മുകളില്‍ ചാലോട്‌ കൂടിയതാണ്‌; ഏതാണ്ട്‌ 18 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അവ്യക്തമാണ്‌.
Inflorescence / Flower : കടുംചുവപ്പുനിറത്തിലുളള, അസമമായ പൂക്കള്‍, ഉച്ഛസ്ഥ കൂട്ടങ്ങളായോ സ്യൂഡോകോറിംബുകളായോ ഉണ്ടാകുന്നു.
Fruit and Seed : കായ, 2 സെ.മീ വരെ നീളമുളള, ഉറപ്പേറിയ ആയതാകാര, കോഷ്‌ഠുവിദാരക കാപ്‌സ്യൂള്‍ ആണ്‌; ചിറകുളള, ധാരാളം ചെറിയ ദീര്‍ഘഗോളാകാര വിത്തുകള്‍.

Ecology :

1500 മീറ്ററിനും 2400 മീറ്ററിനും ഇടയില്‍, ഉയര്‍ന്ന ഉയരമുളളയിടങ്ങളിലെ മൊണ്ടേന്‍ നിത്യഹരിത വനങ്ങളുടെ അരികുകളിലും തുറസ്സുകളിലും സാധാരണയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-നീലിഗിരി്‌, ആനമല, പഴനിമലകള്‍ എന്നിവിടങ്ങളില്‍ സാധാരണമാണ്‌; വരുഷനാട്‌ മലകളില്‍ അപൂര്‍വ്വമായും കാണുന്നു.

Status :

അപൂര്‍വ്വം (നായര്‍, 1997).

Literatures :

Stevenson, Sp. Rhod.15. 1930; Gamble, Fl. Madras 2: 743. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 263. 2004.

Top of the Page