സജരിയ ഗ്രാന്റിഫ്‌ളോറ Dunn. - അനോനേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 18 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ ഇരുഭാഗത്ത്‌ മാത്രമായടുക്കിയിരിക്കുന്നു; ഇലഞെട്ടിന്‌ 0.8 മുതല്‍ 0.9 സെ.മീ. വരെ നീളം, പത്രഫലകത്തിന്‌ 25 മുതല്‍ 35 സെ.മീ. വരെ നീളവും, 7 മുതല്‍ 8 സെ.മീ. വരെ വീതിയും, ദീര്‍ഘായതാകാരവും, ചെറിയ വാലോടുകൂടിയ പത്രാഗ്രവും,
Inflorescence / Flower : പൂക്കള്‍ ഇല കൊഴിഞ്ഞ അടയാളങ്ങള്‍ക്ക്‌ താഴെയായി, തായ്‌ത്തടിയില്‍, കൂട്ടമായുാകുന്നു.
Fruit and Seed : ധാരാളം വിത്തുകളുള്ള, അരോമിലമായ, സരസഫലങ്ങള്‍ കൂട്ടമായുണ്ടാകുന്നു.

Ecology :

400 മീറ്റര്‍ വരെയുള്ള താഴ്‌ന്ന പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളില്‍ ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്നു.

Status :

വംശനാശ ഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Bull. Misc. Inf. Kew 1914: 182. 1914; Gamble, Fl. Madras 1: 12. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 20. 2004.

Top of the Page