ഷെഫ്‌ളീറ കാപിറ്റേറ്റ (Wt. & Arn.) Harms - അരാലിയേസി

Synonym : പാരാട്രോപിയ കാപിറ്റേറ്റ വൈറ്റ്‌ & ആര്‍നോള്‍ഡ്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Leaves : ഇളതായിരിക്കുമ്പോള്‍, വൂളന്‍ രോമങ്ങള്‍ നിറഞ്ഞതും, ഏകാന്തരമായി, വര്‍ത്തുളള ക്രമത്തിലടുക്കിയ, അംഗുല്യാകാര ബഹുപത്രങ്ങള്‍, പത്രവൃന്ത തല്‌പത്തോടും, ഉറയോടുകൂടിയ കീഴറ്റത്തോടും കൂടിയവയാണ്‌, അനുപര്‍ണ്ണങ്ങള്‍ ഇലഞെട്ടിനോട്‌ ഒട്ടി നില്‍ക്കുന്നതാണ്‌; പത്രകവൃന്തങ്ങള്‍ക്
Inflorescence / Flower : പൂക്കള്‍, ചത്രമഞ്‌ജരിയില്‍ റസീം പാനിക്കുകളായി, ദൃഢമായ ശാഖകളില്‍ ഉണ്ടാകുന്നു.
Fruit and Seed : കായ ഡ്ര്യൂപ്‌ ആണ്‌; പരന്ന വിത്തുകള്‍.

Ecology :

1400 മീറ്ററിനും 2200 മീറ്ററിനും ഇടയില്‍, ഉയര്‍ന്ന ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു, 800 മീറ്ററിനും 1400 മീറ്ററിനും ഇടയില്‍, ഇടത്തരം ഉടയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളുടെ അരികുകളിലും വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-നീലഗിരി മലകളിലും ആനമലകളിലും പളനി മലകളിലും സാധാരണമാണ്‌, തെക്കന്‍ സഹ്യാദ്രിയുടേയും മധ്യസഹ്യാദ്രിയുടേയും മറ്റ്‌ ഭാഗങ്ങളില്‍ അവിടവിടെയായും കാണാം.

Literatures :

Engler & Prantl, Naturl. Pflanzenfam. 3(8): 36. 1894; Gamble, Fl. Madras 1: 568. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 206-207. 2004; Saldanha, Fl. Karnataka 2: 274. 1996.

Top of the Page