വറ്റീരിയ ഇന്‍ഡിക്ക L. - ഡിപ്‌റ്റെറോകാര്‍പേസി

Vernacular names : Tamil: ധൂപമരം, പൈനിമരം, വെള്ളെകുന്തിരിക്കം, വെള്ളൈഡമര്‍, വെള്ളൈകുങ്ങിലിയംMalayalam: ബൈനെ, കുന്തുരുക്കും, പൈനോയ്‌, പൈനെ, പൈനി, പയന്‍, പയിനി, പയിന്‍, പഞ്ഞം, പീനി, പെരുംപയിണി, പൈനെയ്‌, തെള്ളി, വെളള കുന്തിരി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : സാധാരണ 40 മീറ്റര്‍വരെ, ചിലപ്പോള്‍ 60 മീറ്റര്‍ വരെ, ഉയരത്തില്‍ വളരുന്ന വന്‍മരങ്ങള്‍.
Trunk & Bark : നരച്ചനിറത്തിലുളള, മിനുസമാര്‍ന്ന പുറംതൊലി; വെട്ട്‌പാടിന്‌ ക്രീം നിറം.
Branches and Branchlets : നക്ഷത്രാകാര രോമങ്ങള്‍ നിറഞ്ഞ, ഏതാണ്ട്‌ ഉരുണ്ട ഇളംശാഖകള്‍.
Exudates : കൊഴുത്ത സ്രവം.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, സര്‍പ്പിളക്രമത്തിലാണ്‌; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന അനുപര്‍ണ്ണങ്ങള്‍; അറ്റം വീര്‍ത്തതും, ഏതാണ്ട്‌ അരോമിലവുമായ 2 സെ.മീ മുതല്‍ 3.5 സെ.മീ വരെ നീളമുളളതുമായ ഇലഞെട്ട്‌; പത്രഫലകത്തിന്‌ 8 സെ.മീ മുതല്‍ 27 സെ.മീ വരെ നീളവും 4.5 സെ.മീ മുതല്‍ 10 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തീയ ആയതാകാരവുമാണ്‌, പത്രാധാരം പൊടുന്നനെ അവസാനിക്കുന്ന ദീര്‍ഘാഗ്രമോ ഉപകോണാകാരമോ ആണ്‌, പത്രാഗ്രം വൃത്താകാരം മുതല്‍ ഉപഹൃദയാകാരംവരെ, അരികുകള്‍ അവിഭജിതമാണ്‌, ചര്‍മ്മിലപ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ പരന്നതാണ്‌; അരികുകള്‍ക്കടുത്ത്‌ വളഞ്ഞും, മുകളില്‍ മുദ്രിതവുമായ 13 മുതല്‍ 20 വരെ ജോഡി ജോഡി ദ്വിതീയ ഞരമ്പുകള്‍, ത്രിതീയ ഞരമ്പുകള്‍ നേര്‍ത്തതും, വളരെ അടുത്ത്‌ ചരിഞ്ഞ - പെര്‍കറന്റ്‌ വിധത്തിലുമാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ കനത്തില്‍ നക്ഷത്രാകാര രോമങ്ങള്‍ നിറഞ്ഞ, കക്ഷീയ പാനിക്കിളുകളാണ്‌; മഞ്ഞ നിറത്തിലുളള കേസരങ്ങളുള്ള പൂക്കള്‍ വെളുത്തതാണ്‌.
Fruit and Seed : കായ പിന്നാക്കം വളഞ്ഞ കൊഴിഞ്ഞ്‌പോകാത്ത വിദളങ്ങളോടുകൂടിയ, 3 ഭാഗങ്ങളുളളതും 6.4 സെ.മീ വരെ നീളവും 3.8 വരെ സെ.മീ വീതിയുമുളള, ആയതാകാരത്തിലുളള നേര്‍ത്ത്‌ തവിട്ട്‌ നിറത്തിലുളള കാപ്‌സ്യൂള്‍ ആണ്‌; ഒറ്റ വിത്തുമാത്രം.

Ecology :

1200 മീറ്റര്‍ വരെ, താഴ്‌ന്നതും ഇടത്തരം ഉയരമുളളതുമായ പ്രദേശങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ സാധാരണയായി മേലാപ്പ്‌ മരങ്ങള്‍ മുതല്‍ ഉന്നതശീര്‍ഷ മരങ്ങള്‍ വരെയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യദ്രിയിലും മാത്രം.

Literatures :

Linnaeus, Sp. Pl. 515. 1753; Gamble, Fl. Madras 1: 85. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 45. 2004; Saldanha, Fl. Karnataka 1: 195. 1996.

Top of the Page