വറ്റീരിയ മാക്രോകാര്‍പ Gupta - ഡിപ്‌റ്റെറോകാര്‍പേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍
Trunk & Bark : നരച്ചനിറത്തിലുളളതും, മിനുസമാര്‍ന്നതുമായ പുറംതൊലി.
Exudates : കൊഴുത്തസ്രവം
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, സര്‍പ്പിളക്രമത്തിലാണ്‌; നനുത്തരോമിലമായതും അറ്റം വീര്‍ത്തതുമായ ഇലഞെട്ടിന്‌ 2.5 സെ.മീ മുതല്‍ 6 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 13 സെ.മീ മുതല്‍ 30 സെ.മീ വരെ നീളവും 6.5 സെ.മീ മുതല്‍ 16 സെ.മീ വരെ വീതിയും (ചിലപ്പോള്‍ 40 സെ.മീ നീളവും 20 സെ.മീ വീതിയും) ദീര്‍ഘവൃത്തീയ ആയതാകാരമോ ആയത - കുന്താകൃതിയോ ആണ്‌. മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ ദീര്‍ഘാഗ്രവും, പത്രാധാരം വൃത്താകാരമോ ഉപഹൃദയോകാരമോ ആണ്‌, അവിഭജിതം, ചര്‍മ്മില പ്രകൃതം, അരോമിലമോ അപൂര്‍വ്വമായി പത്രാധാരത്തിലും കീഴ്‌ഭാഗത്ത്‌ മുഖ്യസിരയിലും അല്‍പ്പം നക്ഷത്രാകാര രോമങ്ങളുണ്ടാകും; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; ഏതാണ്ട്‌ 19 ജോഡി ദ്വതീയ ഞരമ്പുകളുണ്ട്‌; ത്രിതീയ ഞരമ്പുകള്‍ ചരിഞ്ഞ പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : കനത്തില്‍ നക്ഷത്രാകാര രോമിലമായ, പൂങ്കുലകള്‍ കക്ഷീയ പാനിക്കിളുകളാണ്‌; പൂഞെട്ടിന്‌ 1.5 സെ.മീ മുതല്‍ 2.4 സെ.മീ വരെ നീളമുളള പൂക്കള്‍ക്ക്‌ ഏതാണ്ട്‌ 3.3 സെ.മീ കൂറുകേയുണ്ട്‌.
Fruit and Seed : കായ, പിന്നാക്കം വളഞ്ഞ വിദളങ്ങളോടുകൂടിയ, ഏതാണ്ട്‌ 11 സെ.മീ നീളവും 6 സെ.മീ വീതിയുമുളള, വലിയ കാപ്‌സ്യൂള്‍ ആണ്‌; ഒറ്റ വിത്തുമാത്രം.

Ecology :

900 മീറ്ററിനടുത്ത്‌ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിതവനങ്ങളിലെ മേലാപ്പ്‌ മരങ്ങളാണിവ

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - ഇതുവരെയായി പാലക്കാടന്‍ മലകളിലെ മുത്തിക്കുളം, അട്ടപ്പാടി റിസര്‍വ്‌ വനങ്ങളില്‍ നിന്നു മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

Literatures :

Ind. For. 55: 231. 2. 1929; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 45. 2004.

Top of the Page