ആക്‌ടെഫില എക്‌സെല്‍സ (Dalz.) Muell.-Arg. - യൂഫോര്‍ബിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളുളള, തവിട്ട ്‌നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ പിങ്ക്‌നിറം.
Branches and Branchlets : ഉരുണ്ട, അരോമിലമായ, ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, എകാന്തരക്രമത്തില്‍ സര്‍പ്പിളമായി അടുക്കിയിരിക്കുന്നു; അടയാളം അവശേഷിപ്പിച്ചുകൊണ്ട്‌ നേരത്തേ ഇളകി വീഴുന്ന അനുപര്‍ണ്ണങ്ങള്‍ ജോഡികളായി ഉണ്ടാകുന്നു; രണ്ടറ്റവും വീര്‍ത്ത ഇലഞെട്ടിന്‌ 2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 15 സെ.മീ വരെ നീളവും 4 സെ.മീ വരെ വീതിയും ദീര്‍ഘവൃത്താകാര-കുന്താകാരംതൊട്ട്‌ അപകുന്താകാരം വരെ ആകൃതി, പലവിധത്തിലുമാണ്‌. പത്രാഗ്രം നിശിതവും, പത്രധാരം ചെറിയ അകവളവോടെ നേര്‍ത്തവസാനിക്കുന്നതും ആണ്‌; ഉപചര്‍മ്മില പ്രകൃതം; മുഖ്യസിര മുകളില്‍ പരന്നതാണ്‌; 6 മുതല്‍ 12 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; ചെറുതണ്ടും മഞ്ഞ ഡിസ്‌കും ഉളള വെളുത്ത ആണ്‍പൂക്കള്‍ കക്ഷങ്ങളില്‍ കൂട്ടമായുണ്ടാകുന്നു; നീളന്‍തണ്ടും, മഞ്ഞ ഡിസ്‌കും, ചെറിയ മഞ്ഞ ദളങ്ങളുമുളള, പെണ്‍പൂക്കള്‍ കക്ഷങ്ങളില്‍ ഒറ്റയായി ഉണ്ടാകുന്നു.
Fruit and Seed : ഓരോ അറയിലും 2 വിത്തുവീതമുളള കായ, നീളന്‍ തണ്ടുളള, 2 സെ.മീ നീളവും 3.2 സെ.മീ വീതിയുമുളള ഉറപ്പേറിയ, പരന്ന, ഗോളാകാര കാപ്‌സ്യൂള്‍ ആണ്‌.

Ecology :

300 മീറ്ററിനും 2200 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലുളള നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമ ഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയില്‍ അവിടവിടെയും മധ്യസഹ്യാദ്രിയിലെ ചിക്‌മാഗലൂര്‍ (ബാബാബൂഡാന്‍ മലകള്‍) രിലും സിര്‍സി മേഖലയിലും അപൂര്‍വ്വമായും വളരുന്നു.

Literatures :

Linnaea 32: 78. 1863; Gamble, Fl. Madras 2: 1283. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 408. 2004; Saldanha, Fl. Karnataka 2: 114. 1996

Top of the Page