അഗ്രോസ്റ്റിസ്റ്റാക്കിസ്‌ ബോര്‍ണിയെന്‍സിസ്‌ Becc. - യൂഫോര്‍ബിയേസി

Synonym : അഗ്രോസ്റ്റ്‌ിസ്റ്റാക്കിസ്‌ മീബോള്‍ഡി പാക്‌സ്‌ & കെ. ഹോഫ്‌മാന്‍

Vernacular names : Tamil: മഞ്ചെറൈ, മണികുലിക്കി.Malayalam: എര്‍ളപന, മുളിംപാല.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : മിനുസമുളള തവിട്ട്‌കലര്‍ന്ന ചാരനിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഇളം ഓറഞ്ച്‌ നിറമാണ്‌.
Branches and Branchlets : ഇലകളുടെയും അനുപര്‍ണ്ണങ്ങളുടെയും അടയാളങ്ങളുളള, അരോമിലവും, ദൃഢവുമായ ഉപശാഖകള്‍.
Exudates : കൊഴുത്ത മഞ്ഞനിറത്തിലുളള സ്രവമൂറുന്ന അഗ്രമുകുളങ്ങള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടുകളുടെ അറ്റത്ത്‌ കൂട്ടമായടുക്കിയ വിധത്തിലാണ്‌; എളുപ്പം ഇളകിപ്പോകുന്ന, അണ്‌ഡാകാര, അനുപര്‍ണ്ണങ്ങള്‍; ഛേദത്തില്‍, ഒരു ഭാഗം പരന്നും മറുഭാഗം ഉയര്‍ന്നുമുളള ഘടനയുളള ഇലഞെട്ടിന്‌ 1 സെ.മീ മുതല്‍ 2.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 12 സെ.മീ മുതല്‍ 26 സെ.മീ (50 സെ.മീ വരെ) നീളവും 3 സെ.മീ മുതല്‍ 7.5 സെ.മീ വരെ വീതിയും, നീളമേറിയ അപകുന്താകൃതിയുമാണ്‌, മുനപ്പില്ലാത്ത ദീര്‍ഘാഗ്രവും, പത്രാധാരം ആപ്പാകാരത്തില്‍ കീഴേക്കിറങ്ങി നില്‍ക്കുന്നതും ആണ്‌, അവിഭജിതമായ അരികുകള്‍, ചര്‍മ്മില പ്രകൃതം, ഉണങ്ങുമ്പോള്‍ തവിട്ട്‌ നിറം; ദൃഢമായ മുഖ്യസിര രണ്ട്‌ഭാഗത്തും വ്യക്തമായും ഉയര്‍ന്ന്‌ നില്‍ക്കുന്നതാണ്‌; മുകളില്‍ മുദ്രിതമായ 12 മുതല്‍ 18 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; അടുത്ത തിരശ്ചീന പെര്‍കറന്റ്‌ വിധത്തിലുളള നേര്‍ത്ത ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷീയ സൈപക്കുകളാണ്‌; പൂക്കള്‍ ഏകലിംഗികളാണ്‌ ഡയീഷ്യസും; അവൃന്തമായ ആണ്‍പക്കൂള്‍; 3 മുതല്‍ 5 വരെയെണ്ണം ഒന്നിച്ച്‌ ഒരു സഹപത്രത്തിനകത്ത്‌ ഉണ്ടാകുന്നു; പെണ്‍പൂക്കള്‍, സഹപത്രത്തിനകത്ത്‌ ഒറ്റക്കുണ്ടാകുന്നു.
Fruit and Seed : ഓരോഭാഗത്തും ഒരു വിത്തുവീതമുളള കായ, 1 സെ.മീ വരെ കുറുകേയുളള, 3 ഭാഗങ്ങളുളള കാപ്‌സ്യൂള്‍ ആണ്‌.

Ecology :

600 മീറ്ററിനും 1500 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ സാധാരണയായി കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയില്‍ സാധാരണമാണ്‌ മധ്യസഹ്യാദ്രിയില്‍ അപൂര്‍വ്വവും.

Literatures :

Nelle For. Borneo 331. 1902; Gamble, Fl. Madras 2: 1318. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 408. 2004; Saldanha, Fl. Karnataka 2: 115. 1996.

Top of the Page