അല്‍ഫോണ്‍സിയ സ്‌ക്ലീറോകാര്‍പ Thw. - അനോനേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ആറ്‌ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Trunk & Bark : നന്നായി വിണ്ടുകീറിയ പുറംതൊലി.
Branches and Branchlets : നേര്‍ത്ത്‌ ഉരുണ്ട അരോമിലമായ ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവും, ഇരുവശങ്ങളില്‍ ഏകാന്തരക്രമത്തില്‍ തിന്റെ ഒരുഭാഗത്ത്‌ മാത്രമായടുക്കിയതുമാണ്‌; അരോമിലമോ ചെറുതായി രോമിലമോ ആയ ഇലഞെട്ടിന്‌ 0.5 മുതല്‍ 07 സെ.മി നീളം; പത്രഫലകത്തിന്‌ 5 മുതല്‍ 8 സെ.മി നീളവും 1.8 മുതല്‍ 3 സെ.മി വീതിയും കുന്താകാരവും, അഗ്രം ഉപകോണാകാരവും ആധാരം നിശിതമോ നീണ്ടു നേര്‍ത്തതോ ആണ്‌, കടലാസ്‌ പോലത്തെ പ്രകൃതവും അരോമിലവുമാണ്‌; മുഖ്യഞരമ്പ്‌ മുകളില്‍ പരന്നിരിക്കുന്നു; ദ്വിതീയ ഞരമ്പുകള്‍ 10 ജോഡി; ക്രമരഹിതമായ ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ കക്ഷങ്ങളിലുാകുന്ന നന്നേ ചെറിയ പൂങ്കുല വൃന്തങ്ങളില്‍ കൂട്ടമായുാകുന്നു, ഒറ്റക്ക്‌ ഉണ്ടാകുന്ന പൂക്കളുടെ രോമിലമായ തിന്‌ 0.5 മുതല്‍ 0.6 സെ.മി നീളം.
Fruit and Seed : ആറ്‌ എണ്ണം വരെയുള്ള സഞ്ചിത സരസഫലം, ഉപഗോളാകാരം, രോമിലം, മുഴപ്പുകളുള്ളതും, 2-ല്‍ കൂടുതല്‍ വിത്തുകള്‍ ഒരു നിരയായി അടുക്കിയിരിക്കുന്നു.

Ecology :

600 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ വരണ്ട നിത്യഹരിത വനങ്ങളിലെ അടിത്തട്ട്‌ മരം.

Distribution :

തെക്കേയിന്ത്യയിലും ശ്രീലങ്കയിലും വളരുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം വളരുന്നു (അഗസ്‌ത്യമല നിരകളിലെ തിരുനെല്‍വേലി മലകളില്‍ സാധാരണമാണ്‌).

Literatures :

Enum. Pl. Zeyl. 11. 1858; Gamble, Fl. Madras 1: 23. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 15. 2004.

Top of the Page