അപോറോസ അക്യൂമിനേറ്റ Thw. - യൂഫോര്‍ബിയേസി

Vernacular names : Tamil: നീര്‍വെട്ടി, നിര്‍വെട്ടി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ഏതാണ്ട്‌ 5 മീറ്റര്‍ ഉയരമുളള മരങ്ങള്‍.
Branches and Branchlets : ഉണങ്ങുമ്പോള്‍ മഞ്ഞയാകുന്ന, ഏതാണ്ട്‌ ഉരുണ്ടിരിക്കുന്ന, നേര്‍ത്ത ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി അടുക്കിയിരിക്കുന്നു; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന അനുപര്‍ണ്ണങ്ങള്‍; ചാലോട്‌ കൂടിയ, അരോമിലമായ 0.6 സെ.മീ മുതല്‍ 1.5 സെ.മീ വരെ നീളമുളള ഇലഞെട്ട്‌; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 11 സെ.മീ വരെ നീളവും 1.3 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തീയ - വീതികുറഞ്ഞ ആയതാകാരവുമാണ്‌, വാലോടുകൂടിയ പത്രാഗ്രം, പത്രാധാരം നിശിതംതൊട്ട്‌ ഏതാണ്ട്‌ അകവളവുള്ളതും സാവധാനം നേര്‍ത്തവസാനിക്കുന്നതു വരെയാണ്‌, അവിഭജിതം, കടലാസ്‌പോലത്തെ പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ്‌; സാവധാനത്തില്‍ വളഞ്ഞുപോകുന്നു 5 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; പച്ചകലര്‍ന്ന വെളുത്തപൂക്കള്‍ ചെറിയ സ്‌പൈക്കുകളിലുണ്ടാകുന്നു; പെണ്‍പൂക്കള്‍ അവൃന്ത കൂട്ടങ്ങളായുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, ചുവന്ന എന്‍ഡോകാര്‍പോടുകൂടിയ, ഗോളാകാര കാപസ്യൂള്‍ ആണ്‌.

Ecology :

900 മീറ്റര്‍ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം.

Literatures :

Thwaites, Enum. Pl. Zeyl. 288. 1861; Gamble, Fl. Madras 2: 1309. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 409. 2004.

Top of the Page