അറ്റിയൂണ ട്രാവന്‍കോറിക (Bedd.) Kosterm. - ക്രൈസോബാലനേസി

Synonym : പരിനാറിയം ട്രാവന്‍കോറിക്ക ബെഡോം.

Vernacular names : Malayalam: കല്ലന്‍കൈ മരം

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 18 മീററര്‍ വരെ ഉയരത്തില്‍ വളരുന്ന, ഇടത്തരം, നിത്യഹരിത മരങ്ങള്‍.
Trunk & Bark : തവിട്ടും വെളുപ്പും പൊട്ടുകളോട്‌ കൂടിയ, മിനുസമാര്‍ന്ന പുറംതൊലി.
Branches and Branchlets : നനുത്ത രോമിലവും, ഉരുതുമായ ഇളം ഉപശാഖകള്‍.
Leaves : ഏകാന്തരക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഏതാ്‌ 1 സെ.മി നീളമുള്ളതും, എളുപ്പത്തില്‍ കൊഴിഞ്ഞ്‌ വീഴുന്നതുമായ, നനുത്ത രോമിലവും രേഖീയവുമായ അനുപര്‍ണ്ണങ്ങള്‍ ഇലഞെട്ടിന്‌ 0.2 സെ.മി മുതല്‍ 0.4 സെ.മി വരെ നീളം; പത്രഫലകത്തിന്‌ 7 സെ.മി മുതല്‍ 12 സെ.മി വരെ നീളവും 2.5 സെ.മി മുതല്‍ 3 സെ.മി വരെ വീതിയും, കുന്താകാരവും, ചെറുവാലോട്‌ കൂടിയ പത്രാഗ്രവും, കൂര്‍ത്തതോ ചെറുതായി ആപ്പാകാരത്തിലോ ഉള്ള പത്രാധാരം, കീഴ്‌ഭാഗത്ത്‌ മുഖ്യസിരയില്‍ സില്‍ക്ക്‌ രോമങ്ങള്‍ നിറഞ്ഞതുമാണ്‌; നേര്‍ത്ത, ഏതാ്‌ 15 ജോഡി, ദ്വതീയ ഞരമ്പുകള്‍; വളരെ അടുത്ത ജാലിതമായ ത്രിതീയ ഞരമ്പുകള്‍; വളരെ അടുത്ത, ജലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കനത്തില്‍ സില്‍ക്ക്‌ രോമങ്ങള്‍ നിറഞ്ഞ, ഏതാ്‌ 5 സെ.മി നീളമുള്ള, കക്ഷീയ റസീം പൂങ്കുലകള്‍; പിങ്ക്‌ നിറത്തിലുള്ള പൂക്കള്‍.
Fruit and Seed : കായ, ഒന്നോ, രാേ വിത്തോടുകൂടിയ അഭ്രകമാണ്‌.

Ecology :

600 മീറ്ററിനും 900 മീറ്ററിനും ഇടയിലുള്ള ആര്‍ദ്രനിത്യഹരിത വനങ്ങളില്‍ പ്രാദേശികമായി സാധാരണമാണ്‌.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം.

Status :

വംശനാശ ഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Reinwardtia 7: 423. 1969; Gamble, Fl. Madras 1: 437. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 167. 2004.

Top of the Page