ഭെസ ഇന്‍ഡിക്ക (Bedd.) Ding Hou - സെലാസ്‌ട്രേസി

Synonym : ട്രോക്കിസാ ്രഇന്‍ഡിക്ക ബെഡോം; കുറിമിയ ബൈപാര്‍ട്ടൈറ്റ്‌ ലാസണ്‍; കുറിമിയ ഇന്‍ഡിക്ക ഗാംബിള്‍.

Vernacular names : Malayalam: പെണലി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, വന്‍മരങ്ങള്‍.
Trunk & Bark : തവിട്ട്‌ നിറത്തിലുളള, മിനുസമാര്‍ന്ന പുറംതൊലി; വെട്ട്‌പാടിന്‌ പിങ്ക്‌കലര്‍ന്ന ക്രീം നിറം.
Branches and Branchlets : ഇലകളും അനുപര്‍ണ്ണങ്ങളും കൊഴിഞ്ഞ അടയാളങ്ങളുളള, അരോമിലവും ഉരുുതും ദൃഢവുമായ ഉപശാഖകള്‍.
Leaves : ഏകാന്തരക്രമത്തില്‍, സര്‍പ്പിളാകൃതിയില്‍, തുകളുടെ അറ്റത്ത്‌ കൂട്ടമായി അടുക്കിയ ലഘുപത്രങ്ങള്‍, വലിയ (അനുപര്‍ണ്ണങ്ങള്‍), 2.5 സെ.മീ വരെ നീളം, കുന്താകാരം, വേഗം കൊഴിഞ്ഞ്‌ പോകുന്നതാണ്‌; ഇലഞെട്ടിന്‌ 2.5 സെ.മീ മുതല്‍ 4.5 സെ.മീ വരെ നീളം, രറ്റത്തും വീര്‍ത്തിരിക്കുന്നു; പത്രഫലകത്തിന്‌ 10 സെ.മീ മുതല്‍ 18 സെ. മീ വരെ നീളവും 4.5 സെ. മീ മുതല്‍ 8.5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാരം-ആയതാകാരം മുതല്‍ വീതികുറഞ്ഞ അണ്‌ഡാകാരമോ ആണ്‌, പത്രാഗ്രം കൂര്‍ത്തതോ മടക്കോടുകൂടിയ ചെറുവാലുള്ളതോ ആണ്‌, പത്രാധാരം വൃത്താകാരത്തില്‍, ചര്‍മ്മിലപ്രകൃതം, തിളങ്ങുന്ന മുകള്‍ഭാഗം, അരോമിലം; ദ്വിതീയ ഞരമ്പുകള്‍ 11 മുതല്‍ 20 വരെ ജോഡികള്‍, ദൃഢമായതും, ഏതാ്‌ സമാന്തരമായി, മുഖ്യസിരയോട്‌ ചരിഞ്ഞ്‌ നില്‍ക്കുന്നതുമാണ്‌; ത്രിതീയ ഞരമ്പുകള്‍ നേര്‍ത്തതും, അടുത്തുനില്‍ക്കുന്ന തിരശ്ചീന പെര്‍കറന്റും ആണ്‌.
Inflorescence / Flower : പൂങ്കുലകള്‍ ഉച്ഛസ്ഥ പാനിക്കിള്‍ റസീമുകളാണ്‌; പൂക്കള്‍ ചെറുതും, വെളുത്തതുമാണ്‌.
Fruit and Seed : ര്‌ ഭാഗങ്ങളുളള ചുവന്ന കായ; ഓരോഭാഗത്തും ഓരോ വിത്തുവീതം.

Ecology :

900 മീറ്ററിനും 1600 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളതും ഏറെ ഉയരമുളളയിടങ്ങളിലെയും ആര്‍ദ്ര നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ വളരുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം.

Literatures :

Blumea suppl. 4. 152. 1958; Gamble, Fl. Madras 1: 207. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 95. 2004.

Top of the Page