ബിഷോഫിയ ജവാനിക്ക Bl. - യൂഫോര്‍ബിയേസി

Vernacular names : Tamil: മിലചിത്യന്‍, തൊണ്ടി.Malayalam: ചോലവേങ്ങ, തിരിപ്പു.ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ഗോബ്രനെരാലെ, നീലി മര.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരമുളള, ഇലപൊഴിക്കുന്ന വന്‍ മരങ്ങള്‍.
Trunk & Bark : മിനുസമുളളതോ, മൂക്കുമ്പോള്‍ ഇളകിയടര്‍ന്ന്‌ പോകുന്നതോ ആയ, തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ പിങ്ക്‌നിറം.
Branches and Branchlets : അരോമിലവും ഉരുണ്ടതുമായ ഉപശാഖകള്‍.
Exudates : പുറംതൊലിയിലെ മുറിവുകളില്‍ നിന്നും ഒട്ടുന്ന ചുവന്ന സ്രവം വരുന്നതാണ്‌.
Leaves : ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി അടുക്കിയ ത്രിപത്രക ബഹുപത്രങ്ങള്‍, എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന 0.6 സെ.മീ വരെ നീളമുളള, രേഖീയ-കുന്താകാരത്തിലുളള അനുപര്‍ണ്ണങ്ങള്‍; കീഴറ്റംവീര്‍ത്തിരിക്കുന്ന മുഖ്യാക്ഷം 5 സെ.മീ മുതല്‍ 15.5 സെ.മീ വരെ നീളമുളള, ഉരുണ്ടതും, അരോമിലവും ആണ്‌; പാര്‍ശ്വത്തിലുളള പത്രകങ്ങളുടെ ഞെട്ടിന്‌ 1 സെ.മീ വരെ നീളം, മധ്യത്തിലുളളതിന്‌ 3.5 സെ.മീ വരെ നീളം; പത്രകങ്ങള്‍ ദീര്‍ഘവൃത്തംതൊട്ട്‌ വീതിയേറിയ ദീര്‍ഘവൃത്തം വരെയുമാണ്‌, സാധാരണയായി നടുക്കുളള പത്രകം ഒരല്‍പ്പം വലുതായിരിക്കും, 7.5 സെ.മീ മുതല്‍ 13 സെ.മീ വരെ നീളവും 3.5 സെ.മീ മുതല്‍ 9 സെ.മീ വരെ വീതിയുമുണ്ടാകും; പത്രാഗ്രം വാലുളളതോ ദീര്‍ഘമായ വാലുളളതോ ആണ്‌, പത്രാധാരം നിശിതം തൊട്ട്‌ വൃത്താകാരം വരെയാകാം, ദന്തിതമായ അരികുകള്‍, ചര്‍മ്മില പ്രകൃതം; കക്ഷങ്ങളില്‍ ഡൊമേഷ്യയുളള, വിഭജിതമായ 5 മുതല്‍ 7 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വ്യക്തമല്ലാത്ത, ജാലിത-പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷീയ പാനിക്കിളുകളാണ്‌; പച്ചനിറത്തിലുളള ഏകലിംഗികളായ പൂക്കള്‍, ഡയീഷ്യസാണ്‌.
Fruit and Seed : 6 മുതല്‍ 8 വരെ, മുക്കോണുളള, ആയതാകാര വിത്തുകളുളള കായ, 1.3 സെ.മീ കുറുകേയുളള ഗോളാകാര ബെറിയാണ്‌.

Ecology :

1300 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങള്‍ തൊട്ട്‌ അര്‍ദ്ധ നിത്യഹരിത വനങ്ങള്‍ വരെ, പ്രത്യേകിച്ച്‌ അരുവികള്‍ക്കരികിലായി മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്തോനേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തിലെമ്പാടും വളരുന്നു.

Literatures :

Bijdr. 1168. 1826-1827; Gamble, Fl. Madras 2: 1312. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 410. 2004; Saldanha, Fl. Karnataka 2: 119. 1996.

Top of the Page