ബ്ലാച്ചിയ സെയ്‌ലാനിക്ക Benth. - യൂഫോര്‍ബിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : ഏതാണ്ട്‌ ഉരുണ്ടിരിക്കുന്ന, അരോമിലമായ ഉപശാഖകള്‍.
Exudates : തണ്ടിന്റേയും ഇലയുടേയും മുറിവില്‍ക്കൂടി വെളുത്തസ്രവം പുറത്തുവരുന്നു.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമോ ഉപസമ്മുഖമോ ചിലപ്പോള്‍ സര്‍പ്പിളമായും അടുക്കിയിരിക്കുന്നു; ഇലഞെട്ടിന്‌ 0.2 സെ.മീ മുതല്‍ 0.3 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 4 സെ.മീ മുതല്‍ 9.5 സെ.മീ വരെ നീളവും 1.6 സെ.മീ മുതല്‍ 4.2 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാര-ദീര്‍ഘചതുരാകൃതിയുമാണ്‌ പത്രാഗ്രം ഉപകോണാകാരാമോ ഇടയിലൊരു ചെറുവിടവുള്ള വൃത്താകാരമോ ആയ നിശിതാഗ്രമാണ്‌, പത്രാധാരം നിശിതമാണ്‌, അരികുകള്‍ അവിഭജിതം, അരോമിലം; ഏതാണ്ട്‌ 9 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അഡ്‌മിഡിയലി റാമിഫൈഡ്‌ രീതിയിലാണ്‌.
Inflorescence / Flower : പച്ചകലര്‍ന്ന മഞ്ഞ നിറത്തിലുളള പൂക്കള്‍ ഏകലിംഗികളാണ്‌, മൊണീഷ്യസും; ആണ്‍പൂക്കള്‍ നേര്‍ത്ത റസീമുകളില്‍ ഉണ്ടാകുന്നു; പെണ്‍പൂക്കള്‍ കക്ഷങ്ങളില്‍ ഒറ്റയായോ കൂട്ടമായോ ഉണ്ടാകുന്നു.
Fruit and Seed : 3 വിത്തുകളുളള കായ, ഏതാണ്ട്‌ 1 സെ.മീ നീളമുളള, ചെറുതായി കര്‍ണ്ണിതമായ കാപ്‌സ്യൂള്‍ ആണ്‌; കായോട്‌ ചേര്‍ന്നുളള ബാഹ്യദളങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്നവയാണ്‌.

Ecology :

700 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലെ അഗസ്‌ത്യമല തൊട്ട്‌ വരുഷനാട്‌ മലകള്‍ വരേയും മധ്യസഹ്യാദ്രിയിലെ കൂര്‍ഗ്‌ മേഖലയിലും കാണപ്പെടുന്നു.

Literatures :

J. Linn. Soc. Bot. 17: 226. 1880; Gamble, Fl. Madras 2: 1338. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 411. 2004; Saldanha, Fl. Karnataka 2: 120.1996.

Top of the Page