ബ്ലാച്ചിയ ഡെനൂഡേറ്റ Benth. - യൂഫോര്‍ബിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : സാധാരണയായി മിനുസമാര്‍ന്ന, ചാര നിറത്തിലുളള പുറംതൊലി.
Branches and Branchlets : ധാരാളം ശ്വസനരന്ധ്രങ്ങളുളള, ചാലുളളതും, അരോമിലവുമായ, ഉരുണ്ടതോ ഏതാണ്ട്‌ ഉരുണ്ടിരിക്കുന്നതോ ആയ ഉപശാഖകള്‍.
Exudates : തണ്ടിന്റെയും ഇലയുടേയും മുറിവില്‍ക്കൂടി വെളുത്ത സ്രവം പുറത്തു വരുന്നു.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായോ ഉപസമ്മുഖമായോ, സര്‍പ്പിളമായി ക്രമീകരിച്ചിരിക്കുന്നു; എളുപ്പം കൊഴിഞ്ഞു വീഴുന്ന അനുപര്‍ണ്ണങ്ങള്‍; ചാലുളള, അരോമിലമായ ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 1.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 6 സെ.മീ മുതല്‍ 19 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 8 സെ.മീ വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘവൃത്തം തൊട്ട്‌ അണ്‌ഡാകാരം വരെ, ആകൃതി പലവിധത്തിലാവാം, പത്രാഗ്രം മുനപ്പില്ലാത്ത നിശിതാഗ്രം മുതല്‍ ദീര്‍ഘാഗ്രംവരെയാകാം, പത്രാധാരം അസമമോ വൃത്താകാരംതൊട്ട്‌ നിശിതംവരെയാകാം, അരികുകള്‍ അവിഭജിതമാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം, അരോമിലം; മുകളില്‍ പരന്നിരിക്കുന്ന മുഖ്യസിര; കീഴറ്റത്തെ ജോഡി സമ്മുഖവും, നിശിതകോണിലുമുളള, 5 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിത-പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, മൊണീഷ്യസും; ആണ്‍പൂക്കള്‍, നേര്‍ത്ത കക്ഷീയ റസീമുകളിലുണ്ടാകുന്നു; പെണ്‍പൂക്കള്‍, കുറച്ചുമാത്രം എണ്ണം ആണ്‍ റസീമുകളുടെ കീഴറ്റത്തായി ഉണ്ടാകുന്നു.
Fruit and Seed : 3 വിത്തുളള കായ, ആഴത്തില്‍ ത്രികര്‍ണ്ണിതമായ, ദീര്‍ഘഗോളാകാരമോ ഉപഗോളാകാരമോ ആയ കാപ്‌സ്യൂള്‍ ആണ്‌.

Ecology :

പശ്ചിമഘട്ടത്തില്‍ 900 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങള്‍ തൊട്ട്‌ വരണ്ട നിത്യഹരിത വനങ്ങളില്‍ വരെ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-മുഖ്യമായും മധ്യസഹ്യാദ്രിയില്‍ കാണപ്പെടുന്നു.

Literatures :

J. Linn. Soc. Bot. 17: 226. 1880; Gamble, Fl. Madras 2: 1338. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 411. 2004; Saldanha, Fl. Karnataka 2: 120. 1996.

Top of the Page