ബൊംബാക്‌സ്‌ സീബ L. - ബോംബാകേസി

Synonym : ബൊംബാക്‌സ്‌ മലബാറിക്കം ഡി.സി.

Vernacular names : Malayalam: എലവ്‌, ഇലവ്‌, മുളളിലവ്‌, പൂള.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 40 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു, വപ്രമൂലത്തോട്‌കൂടിയ, ഇല പൊഴിക്കുന്ന വന്‍ മരങ്ങള്‍.
Trunk & Bark : കോണാകൃതിയിലുളളതും, കൊഴിഞ്ഞ്‌ പോകുന്നതുമായ, മുള്ളുകള്‍ നിറഞ്ഞ പുറംതൊലിക്ക്‌ ചാരനിറം, അടര്‍ന്ന്‌ പോകുന്നതാണ്‌.
Branches and Branchlets : ശാഖകള്‍ തിരശ്ചീനമായി വളരുന്നതാണ്‌, ഉപശാഖകള്‍ ഉരുതും, മുളളുകളുളളതും, കക്ഷങ്ങളില്‍ സര്‍പ്പിളാകൃതിയില്‍ കൂട്ടമായി ഉാകുന്നതുമാണ്‌.
Leaves : ഹസ്‌താകാര ബഹുപത്രങ്ങള്‍, തുകളുടെ അകത്തായി കൂട്ടമായി ക്രമീകരിച്ചിരിക്കുന്നു; അനുപത്രങ്ങള്‍ക്ക്‌, കുന്താകാരം, കൊഴിഞ്ഞ്‌ വീഴുന്നതാണ്‌; ഞെട്ടുകള്‍ക്ക്‌ 12 സെ. മീ മുതല്‍ 30 സെ.മീ വരെ നീളം, ഉരുതും, അരോമിലവുമാണ്‌; പത്രകങ്ങള്‍ 3 മുതല്‍ 8 വരെ, പത്രകഫലകത്തിന്‌ (4 സെ.മീ) 8 സെ.മീ മുതല്‍ 16 സെ.മീ വരെ നീളവും (1.5 സെ. മീ) 3 സെ. മീ മുതല്‍ 7 സെ. മീ വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘവൃത്താകാരം മുതല്‍ അപകുന്താകാരം വരെ; പത്രാഗ്രം നീ വാലോട്‌ കൂടിയതോ ചെറുവാലോട്‌ കൂടിയതോ, ആണ്‌; പത്രാധാരം ആപ്പാകൃതിയിലോ കൂര്‍ത്തതോ ആണ്‌, അവിഭജിതം, അരോമിലം, കടലാസ്‌പോലത്തെ പ്രകൃതം; മുഖ്യസിര മുകളില്‍ ചെറുതായി ഉയര്‍ന്നതാണ്‌; ദ്വീതീയ ഞരമ്പുകള്‍ ഏതാ്‌ 14 ജോഡികള്‍; ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഒറ്റക്കോ ഫാസിക്കിളുകളായോ, മിക്കവാറും ഇലയില്ലാത്ത തുകളില്‍ ഉാകുന്നു, കടുംചുവപ്പു നിറം.
Fruit and Seed : 5 ഭാഗങ്ങളുളള മരംപോലെ, കടുപ്പമാര്‍ന്ന കായ്‌ക്കകം നിറയെ, കമ്പിളിരോമങ്ങള്‍ പോലുളള രോമങ്ങളാല്‍ കനത്ത രോമാവൃതമാണ്‌; ധാരാളം വിത്തുകള്‍.

Ecology :

1400 മീറ്റര്‍ വരെ ഉയരമുളളിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ തുറസ്സായിടങ്ങളില്‍ ഉയര്‍ന്നു വളരുന്ന മരങ്ങള്‍.

Distribution :

ഇന്തോമലേഷ്യ മേഖലയിലെങ്ങും വളരുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രി, മദ്ധ്യസഹ്യാദ്രി തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രി എന്നിവിടങ്ങളില്‍ വളരുന്നു.

Literatures :

Linnaeus, Sp. Pl. 511. 1753; Gamble, Fl. Madras 1: 99. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 55. 2004; Saldanha, Fl. Karnataka 1: 239. 1996; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 73. 1990; Cook, Fl. Bombay 2. 120. 1902.

Top of the Page