സിന്നമോമം വീരം Presl - ലോറേസി

Synonym : സിന്നമോമം സെയ്‌ലാനിക്കം ബ്ലും.

Vernacular names : Tamil: കറുവMalayalam: കറുവ

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ചെറിയ വപ്രമൂലമുളള, 16 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : കടുത്ത സിന്നമണ്‍ (കറുവപ്പട്ട) മണമുളള, ഇളം തവിട്ട്‌ നിറമുളള മിനുസമായ പുറംതൊലി; വെട്ട്‌പാടിന്‌ പിങ്ക്‌ നിറം.
Branches and Branchlets : അരോമിലമായ, ഏതാണ്ട്‌ ഉരുണ്ടിരിക്കുന്ന, നേര്‍ത്ത, ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖം തൊട്ട്‌ ഉപസമ്മുഖം വരെയാണ്‌, അപൂര്‍വ്വമായി ഏകാന്തരവും; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, അരോമിലമായ ഇലഞെട്ടിന്‌ 2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 8 സെ.മീ മുതല്‍ 16 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തീയ-അണ്ഡാകാരം തൊട്ട്‌ ദീര്‍ഘവൃത്തീയ -കുന്താകാരം വരെയാകാം, പത്രാഗ്രം നിശിതംതൊട്ട്‌ ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം നിശിതം തൊട്ട്‌ നേര്‍ത്തവസാനിക്കുന്നതാവാം, അരികുകള്‍ അവിഭജിതമാണ്‌, അരോമിലം, ചര്‍മ്മില പ്രകൃതം; ആധാരത്തില്‍ 3 ഞരമ്പുളളതാണ്‌ (അപൂര്‍വ്വമായി 5 ഞരമ്പുളളതും), പാര്‍ശ്വസിരകള്‍ പത്രാഗ്രത്തിലെത്താത്തവയാണ്‌, കടുത്ത സിന്നമണ്‍ (കറുവപ്പട്ട) ഗന്ധമുളളതാണ്‌; തിരശ്ചീന പെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍; മറ്റുഞരമ്പുകള്‍ സൂക്ഷമമായി ജാലിതമാണ്‌.
Inflorescence / Flower : ഇളം മഞ്ഞകലര്‍ന്ന പച്ചനിറമുളള പൂക്കള്‍, ധാരാളമായുളള 20 സെ.മീ വരെ നീളമുളള, പൂങ്കുലകള്‍ കക്ഷീയ പാനിക്കിളുകളാണ്‌.
Fruit and Seed : ഒറ്റവിത്തുളള കായ, ഉറച്ചുനില്‍ക്കുന്ന കര്‍ണ്ണങ്ങളുളള, 1.2 സെ.മീ നീളമുളള ഫലബാഹ്യദളത്തോടു കൂടിയ, ഇരുണ്ട ഊത നിറത്തിലുളള, ദീര്‍ഘഗോളാകാര ബെറിയാണ്‌.

Ecology :

600 മീറ്ററിനും 1200 മീറ്ററിനും മധ്യേ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും.

Literatures :

Priroz. 2: 36 and 37-44, t. 7. 1825; Bull. Bot. Surv. India 25: 126. 1983; Gamble, Fl. Madras 2: 1224. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 397. 2004; Saldanha, Fl. Karnataka 1: 62. 1996.

Top of the Page