സൈനോമെട്ര ബെഡോമി Prain. - സിസാല്‍പിനിയേസി

Synonym : സൈനോമെട്ര ബോഡില്ലോണി ഗാംബിള്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Leaves : പിച്ഛക രീതിയിലുള്ള ബഹുപത്രങ്ങള്‍, അനുപര്‍ണ്ണങ്ങള്‍ വേഗം കൊഴിഞ്ഞ്‌ പോകുന്നതാണ്‌; 3 ജോഡി പത്രകങ്ങള്‍, താഴത്തെ ജോഡി ചെറുതാണ്‌, പത്രഫലകത്തില്‍ 2.5 സെ.മി മുതല്‍ 3.5 സെ.മി വരെ നീളവും 1. സെ.മി മുതല്‍ 1.5 സെ.മി വരെ വീതിയും, അസമഭാഗങ്ങളുള്ള ദീര്‍ഘവൃത്തീയ - അപഅണ്ഡാക
Inflorescence / Flower : കക്ഷീയ പൂങ്കുലകള്‍.
Fruit and Seed : കായ ഒറ്റ വിത്തുമാത്രമുള്ളതും, 1.3. സെ.മി വരെ നീളമുള്ളതും കുത്തനെയുള്ള ചാലോട്‌ കൂടിയതുമായ ഗോളാകാര പോഡ്‌ ആണ്‌.

Ecology :

500 മീറ്ററിനും 800 മീറ്ററിനും ഇടയില്‍ ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ അരുവികള്‍ക്കരികിലായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌; തെക്കന്‍ സഹ്യാദ്രിയില്‍ അഗസ്‌ത്യമല മേഖലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അവിടവിടെയായി വളരുന്നു, മധ്യസഹ്യാദ്രിയിലെ വയനാട്‌ കൂര്‍ഗ്‌ മേഖലകളില്‍ അപൂര്‍വ്വമാണ്‌.

Status :

വംശനാശ ഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000)

Literatures :

J. Asiat. Soc. Bengal 65: 478. 1897; Gamble, Fl. Madras 1: 413 & 414. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 154. 2004; Saldanha, Fl. Karnataka 1: 389. 1996.

Top of the Page