ഡൈകാപെറ്റാലം ജെലോനിയോയിഡസ്‌ (Roxb.) Engler - ഡൈകാപെറ്റാലേസി

Synonym : മോവകുറ ജെലോനിയോയിഡസ്‌ റോക്‌സ്‌ബര്‍ഗ്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന വലിയ കുറ്റിച്ചെടികളോ ചെറുമരങ്ങളോ ആയി വളരുന്നു.
Branches and Branchlets : ലഘുവായി രോമിലവും, ഉരുണ്ടതുമായ ഉപശാഖകള്‍.
Leaves : ഇലകള്‍ ലഘുവും, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ രണ്ടുഭാഗത്തുമാത്രമായി അടുക്കിയിരിക്കുന്നു; അനുപര്‍ണ്ണങ്ങള്‍ക്ക്‌ രേഖീയകുന്താകാരമാണ്‌, 0.5 സെ.മീ വരെ നീളമുണ്ട്‌; ഇലഞെട്ടിന്‌ 0.1 സെ.മീ മുതല്‍ 0.4 സെ.മീ നീളം, ലഘുരോമിലവുമാണ്‌; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 11.5 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാരവുമാണ്‌, പത്രാഗ്രം അറ്റത്തൊരു ചെറുമുനപ്പോടുകൂടിയ കൂര്‍ത്തതല്ലാത്ത ദീര്‍ഘാഗ്രം, പത്രാധാരം നിശിതമാണ്‌, അവിഭജിതം, കടലാസ്‌പോലത്തെ പ്രകൃതം, കീഴ്‌ഭാഗത്ത്‌ മുഖ്യഞരമ്പിലും മറ്റ്‌ ഞരമ്പുകളിലും ലഘുരോമിലമാണ്‌; മുഖ്യസിര മുകളില്‍ ഉയര്‍ന്നാണിരിക്കുന്നത്‌, സാവധാനത്തില്‍ വളഞ്ഞ്‌ പോകുന്ന 5ഓ 6 ഓ ദ്വീതീയ ഞരമ്പുകള്‍; ഏതാണ്ട്‌ തിരശ്ചീനമായ വിധത്തില്‍ ജാലിത-പെര്‍കറന്റ്‌ ആയ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍, കക്ഷീയ, സൈമുകളാണ്‌; വെളുത്ത പൂക്കള്‍.
Fruit and Seed : കായ 2 വിത്തോടുകൂടിയ, 1 ഓ 2 ഓ ഭാഗങ്ങളുളള, ലഘുരോമിലമായ ഡ്രൂപ്പ്‌ ആണ്‌.

Ecology :

1400 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങള്‍തൊട്ട്‌ അര്‍ദ്ധ നിത്യഹരിതവനങ്ങള്‍വരെയുളളിടങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം.

Literatures :

Engler and Prantl, Nat. Pflanzenf. 3 (4): 348. 1896; Gamble, Fl. Madras 1: 188. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 92. 2004; Saldanha, Fl. Karnataka 1: 108. 1996.

Top of the Page