ഡയോസ്‌പൈറസ്‌ ആങ്കുസ്റ്റിഫോളിയ (Miq.) Kosterm - എബണേസി

Synonym : മാബ ആങ്കുസ്റ്റിഫോളിയ മിഖ്‌ & ഡയോസ്‌പൈറസ്‌ നിഗ്രസെന്‍സ്‌ (ഡാല്‍സെല്‍) സല്‍ദാന

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Notes Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Trunk & Bark : മുഴപ്പുകളോട്‌ കൂടിയ തവിട്ട്‌നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഓറഞ്ച്‌ - മഞ്ഞനിറം.
Branches and Branchlets : കുറിയ പര്‍വ്വങ്ങളുളള, ഉരുണ്ട, ഉപശാഖകള്‍; അറ്റത്തുളള ഇളംശാഖകള്‍, കനത്തില്‍ ഫള്‍വസ്‌ രോമിലമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ ഇരുഭാഗത്ത്‌ മാത്രമായിട്ടടുക്കിയിരിക്കുന്നു; ഇളതായിരിക്കുമ്പോള്‍, റൂഫസ്‌ രോമിലമായ, ഉരുണ്ട ഇലഞെട്ടിന്‌ 0.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 2.2 സെ.മീ മുതല്‍ 8 സെ.മീ വരെ നീളവും 1 സെ.മീ മുതല്‍ 2.5 സെ.മീ വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘവൃത്താകാരവുമാണ്‌, പത്രാഗ്രം മുനപ്പില്ലാത്ത നിശിതാഗ്രം മുതല്‍ ഉപകോണാകാരം വരെയാകാം, പത്രാധാരം നിശിതമാണ്‌, അരികുകള്‍ കട്ടിയേറിയതും കൃത്യമായി തരംഗിതവുമാണ്‌, ചര്‍മ്മില പ്രകൃതം, ഇളതായിരിക്കുമ്പോള്‍ രോമിലമാണ്‌, അല്ലാത്തപ്പോള്‍ മുകളില്‍ അരോമിലവും; ശാഖിതമായ ഏതാണ്‌ 7 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ വ്യക്തമായും ജാലിതമാണ്‌.
Inflorescence / Flower : പൂക്കള്‍ ഡയീഷ്യസ്‌ ആണ്‌; ആണ്‍പൂക്കള്‍ 3 വീതമുളള കക്ഷീയകൂട്ടമായുണ്ടാകുന്നു; പെണ്‍പൂക്കള്‍, കക്ഷങ്ങളില്‍ ഒറ്റക്കായുണ്ടാകുന്നു, ദളപുടം വെളുത്തതാണ്‌.
Fruit and Seed : 1 മുതല്‍ 3 വരെ വിത്തുകള്‍ ഉള്ള കായ 1 സെ.മീ വരെ നീളമുളള, ദീര്‍ഘഗോളാകാര ബെറിയാണ്‌; കായിലൊട്ടി നില്‍ക്കുന്ന ബാഹ്യദളം 3 ഭാഗങ്ങളുളളതും, ഒരല്‍പ്പം വികസിച്ചതുമാണ്‌.

Ecology :

700 മീറ്റര്‍വരെ താഴ്‌ന്ന ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളുടെ അരികുകളില്‍ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-മുഖ്യമായും മധ്യസഹ്യാദ്രിയിലെ ചിക്‌മാംഗലൂര്‍ മേഖലക്കപ്പുറം കാണപ്പെടുന്നു.

Notes :

ഈയടുത്തകാലത്ത്‌ ഈ സ്‌പീഷിസിനെ ഡയോസ്‌പൈറസ്‌ നീല്‍ഗെരിന്‍സിസ്‌ എന്ന സ്‌പീഷിസിലേക്ക്‌ ലയിപ്പിച്ചിരുന്നു (മോണോഗ്രാഫ്‌ ഓണ്‍ ഇന്ത്യന്‍ ഡയോസ്‌പൈറസ്‌, സിങ്ങ്‌ 2005, എന്ന ഗ്രന്ഥത്തില്‍). ഈ സ്‌പീഷിസ്‌ വ്യത്യസ്‌തമായ പാരിസ്ഥിതിക മേഖലയില്‍ കാണപ്പെടുന്നതിനാല്‍, ഞങ്ങളിതിനെ വേറിട്ടൊരു സ്‌പീഷിസായിത്തന്നെ കണക്കാക്കുന്നു.

Literatures :

Sri Lanka J. Sci. 12: 106. 197l; Saldanha, Fl. Karnataka 1: 335. 1996; Gamble, Fl. Madras 2: 768. 1997 (re. ed).

Top of the Page