ഡയോസ്‌പൈറസ്‌ അസ്സിമിലിസ്‌ Bedd. - എബണേസി

Vernacular names : Tamil: കുറുംതാളി, കറുന്താളിMalayalam: കാരു, കരിമരം, മുസ്‌തുമ്പിಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: കരിമര

English   Kannada   Malayalam   Tamil   

Botanical descriptions Ecology Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : പൊളിഞ്ഞിളകുന്ന, കറുത്ത നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ വിളറിയ ഓറഞ്ച്‌ നിറം മുതല്‍ കടും ഓറഞ്ച്‌ നിറം വരെയാണ്‌ പ്രത്യേകിച്ച്‌ ഉള്‍ഭാഗത്ത്‌.
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടതും, അരോമിലവുമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്തുമായടുക്കിയിരിക്കുന്നു; അരോമിലവും, മുകളില്‍ പരന്നതുമായ, ഇലഞെട്ടിന്‌ 1 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 7 സെ.മീ മുതല്‍ 15.2 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, വീതികുറഞ്ഞ ആയതാകാരം മുതല്‍ ആയത-ദീര്‍ഘവൃത്താകാരം വരെയാകാം, മുനപ്പില്ലാത്ത ദീര്‍ഘപത്രാഗ്രം, പത്രാധാരം വൃത്താകാരത്തിലാണ്‌, അവിഭജിതം, ചര്‍മ്മിലപ്രകൃതം മുതല്‍ ഉപചര്‍മ്മില പ്രകൃതം വരെയാകാം; മുഖ്യസിര മുകളില്‍ ചെറുതായി മുദ്രിതമാണ്‌; ആരോഹണ ക്രമത്തിലുളള 4 മുതല്‍ 7 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍ കീഴറ്റത്തെ രണ്ട്‌ ജോഡി ചരിഞ്ഞതും അടുത്തതുമാണ്‌; ത്രിതീയ ഞരമ്പുകള്‍ ജാലിതമോ ലഘുവായി പെര്‍കറന്റാ ആണ്‌.
Inflorescence / Flower : പൂക്കള്‍ ഡയീഷ്യസ്‌ ആണ്‌; വെളുത്തതും കുഴലുപോലുളളതുമായ ആണ്‍പൂക്കള്‍, കക്ഷീയ കൂട്ടങ്ങളായോ ചെറുസൈമുകളായോ ഉണ്ടാകുന്നു; പെണ്‍പൂക്കള്‍ ഒറ്റക്ക്‌, അവൃന്തമായുണ്ടാകുന്നു.
Fruit and Seed : 6 വിത്തുകള്‍ വീതമുള്ള കായ, ഗോളാകാര ബെറിയാണ്‌; ബാഹ്യദളത്തിന്റെ അകവക്ക്‌ ഉയര്‍ന്നതാണ്‌; കര്‍ണ്ണങ്ങള്‍ പിന്നാക്കം വളഞ്ഞതാണ്‌. 900 മീറ്റര്‍ വരെ താഴ്‌ന്ന ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Ecology :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം.

Literatures :

Madras For. Rep. 20. 1. 1866-1867; Gamble, Fl. Madras 2: 775. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 269. 2004; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 44. 2005.

Top of the Page