ഡയോസ്‌പൈറോസ്‌ ഓവാലിഫോളിയ Wt. - എബണേസി

Vernacular names : Malayalam: വെടുക്കനരി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Branches and Branchlets : നേര്‍ത്ത രീതിയില്‍, ഒതുങ്ങിയ രോമങ്ങളുളള, ഇളംശാഖകള്‍ ഉരുണ്ടതാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്തുമാത്രമായടുക്കിയ വിധത്തിലാണ്‌; അരോമിലവും ചാലോട്‌കൂടിയതുമായ ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 1 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 13 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, സാധാരണയായി വീതികുറഞ്ഞ, അണ്‌ഡാകാരവുമാണ്‌, പത്രാഗ്രം ഉപകോണാകാരംതൊട്ട്‌ വൃത്താകാരംവരെയാണ്‌, പത്രാധാരം നിശിതം തൊട്ട്‌ ആപ്പാകാരം വരെയാകാം, അരികുകള്‍ അവിഭജിതമാണ്‌, ചര്‍മ്മില പ്രകൃതം, അരോമിലമാണ്‌; മുഖ്യസിര മുകളില്‍ ചാലോട്‌കൂടിയതാണ്‌, കീഴെ ദൃഢമാണ്‌; 6 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലികതീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; മഞ്ഞനിറത്തിലുളള ആണ്‍പൂക്കള്‍, മൂത്ത ശാഖകളുടെ കക്ഷങ്ങളില്‍ കൂട്ടമായുണ്ടാകുന്നു; പെണ്‍പൂക്കള്‍ ഒറ്റക്കായോ 2 മുതല്‍ 6 വരെ എണ്ണം കൂട്ടമായോ, ഇലകളുടെ കക്ഷങ്ങളിലോ മൂത്തശാഖകളിലോ ഉണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, പിന്നാക്കം വളഞ്ഞ ബാഹ്യദളങ്ങളുളള, 2 സെ.മീ വരെ കുറുകേയുളള, ഗോളാകാര, അവൃന്ത ബെറിയാണ്‌.

Ecology :

800 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ വരണ്ട നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്ത്യന്‍ ഉപദ്വീപിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയുടെ ഭാഗത്ത്‌മാത്രം.

Literatures :

Wight, Ic. t. 1227. 1848; Gamble, Fl. Madras 2: 777. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 272. 2004; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 185. 2005; Saldanha, Fl. Karnataka 1: 340. 1996.

Top of the Page