ഡയോസ്‌പൈറോസ്‌ പെരെഗ്രിന (Gaertn.) Gurke - എബണേസി

Synonym : ഡയോസ്‌പൈറോസ്‌ മലബാറിക്ക (ഡെസര്‍). കോസ്റ്റെല്‍.

Vernacular names : Tamil: പനിക്കായി, പനിസിക്ക, തുമ്പിക്കMalayalam: പനിച്ച, പനിച്ചി, പനച്ചി, പനിക്കി, പനിച്ചിക്ക, വനന്‍സി, വനച്ചിಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ബന്ദമര, ഹോളെടുവരെ, കുസാര്‍ട്ട

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : അടര്‍ന്നിളകിപ്പോകുന്ന, നരച്ച കറുത്ത നിറത്തിലുള്ള പുറം തൊലി; വെട്ടുപാടിന്‌ മുഷിഞ്ഞ ചുവപ്പുനിറം.
Branches and Branchlets : അരോമിലമായ, ഇളംശാഖകള്‍ ഉരുണ്ടതു മുതല്‍ ചെറുതായി കോണാകാരത്തിലോ ആണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടു ഭാഗത്ത്‌ മാത്രമായടുക്കിയതാണ്‌; അരോമിലമായതും ചാലോട്‌ കൂടിയതുമായ ഇലഞെട്ടിന്‌ 1.5 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 19 സെ.മീ. നീളവും 6.5 സെ.മീ. വീതിയും, ആയത കുന്താകൃതിയുമാണ്‌, പത്രാഗ്രം നിശിതം തൊട്ട്‌ ഉപകോണാകാരം വരെയാകാം, പത്രാധാരം നിശിതം തൊട്ട്‌ നീണ്ടുനേര്‍ത്തവസാനിക്കുന്ന വിധത്തിലോ ആവാം, അരികുകള്‍ അവിഭാജിതമാണ്‌, ചര്‍മ്മില പ്രകൃതം, അരോമിലം, ഇരുഭാഗത്തും കനത്തില്‍ ജാലിതമാണ്‌; മുഖ്യസിര ചാലോട്‌ കൂടിയതാണ്‌; ഏതാണ്ട്‌ 8 ജോഡി ദ്വിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; ആണ്‍ പൂങ്കുലകള്‍ 3 മുതല്‍ 7 വരെ പൂക്കളുള്ള കക്ഷീയ സൈമുകളാണ്‌, പെണ്‍ പൂക്കള്‍ കക്ഷങ്ങളില്‍ ഒറ്റയായുണ്ടാകുന്നു.
Fruit and Seed : 4 മുതല്‍ 8 വരെ, മിനുസമുള്ള വിത്തുകളുള്ള, കായ, ചുവപ്പ്‌ വെല്‍വെറ്റ്‌ രോമങ്ങള്‍ നിറഞ്ഞ, 4 സെ.മീ. കുറുകേയുള്ള, ഗോളാകാരബെറിയാണ്‌, കായോട്‌ ചേര്‍ന്നു നില്‍ക്കുന്ന ബാഹ്യദളങ്ങള്‍ വലുതും പിന്നാക്കം വളഞ്ഞതുമാണ്‌, കായ്‌ക്കകത്തെ മജ്ജ കൊഴുത്തതും, പുറത്തു വരുമ്പോള്‍ കറ

Ecology :

പുഴക്കരകളില്‍ വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തിലെല്ലായിടത്തും.

Literatures :

Engl. & Prantl. Nat. Pflanzenfam. 4: 164. t. 87. 1891; Gamble, Fl. Madras 2: 777. 1997(re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 271. 2004; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 193. 2005.

Top of the Page