ഡയോസ്‌പൈറോസ്‌ പൈറോകാര്‍പോയിഡസ്‌ Ramesh & Franceschi - എബണേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Branches and Branchlets : നേര്‍ത്തതും രോമിലവുമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി രണ്ടിന്റെ രണ്ടുഭാഗത്തുമായി അടുക്കിയ വിധത്തില്‍; മുകളില്‍ ചാലുളള ഇലഞെട്ടിന്‌ 2 സെ.മീ നീളം; പത്രഫലകത്തിന്‌ 7 സെ.മീ മുതല്‍ 13 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍ 7 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തീയ-ആയതാകാരംതൊട്ട്‌ ആയതകുന്താകൃതി വരെയുമാണ്‌, മുനപ്പില്ലാത്ത ചെറു ദീര്‍ഘാഗ്രമോ നിശിതാഗ്രമോ ആണ്‌, പത്രാധാരം വൃത്താകാരത്തിലും ചെറുതായി താഴേക്കിറങ്ങിയതും ആണ്‌, അരോമിലം, ഉപചര്‍മ്മില പ്രകൃതം, നന്നായി ജാലിതമായ ഞരമ്പുകള്‍; മുകളില്‍ ചാലുളള മുഖ്യസിര; 8 മുതല്‍ 11 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; ആണ്‍പൂക്കള്‍ ഓരോന്നിലും 3 ഓ 4 ഓ വീതം ഉപഅവൃന്ത പൂക്കളുളള ചെറുസൈമുകളിലായി ഉണ്ടാകുന്നു; അവൃന്തമായ പെണ്‍പൂക്കള്‍ ഒറ്റയായുണ്ടാകുന്നു.
Fruit and Seed : 1 മുതല്‍ 4 വരെ വിത്തുകള്‍ ഉള്ള കായ, കനത്തില്‍ തവിട്ട്‌ രോമാവൃതമായ, 3 സെ.മീ കുറുകേയുളള, ഉപആവൃന്ത, ഗോളാകാര ബെറിയാണ്‌; തരംഗിതമായ അരികുകളുളള, ശക്തമായി പിന്നാക്കം വളഞ്ഞ ബാഹ്യദളങ്ങള്‍ കായോട്‌ ഒട്ടിനില്‍ക്കുന്നവയാണ്‌.

Ecology :

600 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും അന്തമാന്‍ ദ്വീപുകളിലും മാത്രം; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയുടെ തെക്കന്‍ ഭാഗങ്ങളിലും വളരുന്നു.

Literatures :

Blumea 38 (1): 131. 1993; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 272. 2004; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 213. 2005.

Top of the Page