ഡയോസ്‌പൈറോസ്‌ സല്‍ദാനെ Kostermans - എബണേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : കറുത്തതും, മിനുസമാര്‍ന്നതുമായ പുറംതൊലി; വെട്ടുപാടിന്‌ പിങ്ക്‌നിറം.
Branches and Branchlets : നീളമേറിയ (0.25 സെ.മീ വരെ) രോമങ്ങള്‍ കനത്തില്‍ നിറഞ്ഞ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്തുമാത്രമായി അടുക്കിയിരിക്കുന്നു; കനത്തില്‍ രോമാവൃതമായ, ദൃഢമായ ഇലഞെട്ടിന്‌ 0.2 സെ.മീ മുതല്‍ 0.4 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 14 സെ.മീ വരെ നീളവും 2.2 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, ആയതാകൃതിയോ അപകുന്താകൃതിയോ ആണ്‌, മുനപ്പില്ലാത്ത നിശിതാഗ്രം മുതല്‍ ദീര്‍ഘാഗ്രംവരെയും, പത്രാധാരം വൃത്താകാരം തൊട്ട്‌ ഉപഹൃദയാകാരം വരെയാണ്‌, ഉപചര്‍മ്മില പ്രകൃതം, ഇളതായിരിക്കുമ്പോള്‍ ഇരുഭാഗത്തും കനത്തില്‍ മൃദുരോമങ്ങള്‍ നിറഞ്ഞതാണ്‌, പിന്നീട്‌ മുകളില്‍ മുഖ്യസിരയൊഴികെ അരോമിലമാണ്‌; 6 മുതല്‍ 11 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; പെണ്‍പൂക്കള്‍ 1 മുതല്‍ 3 വരെ എണ്ണമുളള കക്ഷീയ കൂട്ടിങ്ങളായുണ്ടാകുന്നു.
Fruit and Seed : മൂന്നോ നാലോ വിത്തുകളുളള കായ, കനത്തില്‍ റൂഫസ്‌ കുറ്റിരോമങ്ങള്‍ നിറഞ്ഞ കോണാകാരത്തിലോ, ദീര്‍ഘവൃത്തീയ-അണ്‌ഡാകാരത്തിലോ ഉളള ബെറിയാണ്‌; കായോട്‌ ചേര്‍ന്നു നില്‍ക്കുന്ന ബാഹ്യദളങ്ങള്‍ ആയതാകാരത്തിലാണ്‌.

Ecology :

900 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - മുഖ്യമായും മധ്യസഹ്യാദ്രിയില്‍ മാത്രം കാണപ്പെടുന്നു.

Literatures :

J. Bom. Nat. Hist. Soc. 74: 326. 1978; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 272. 2004; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 225. 2005; Saldanha, Fl. Karnataka 1: 341. 1996.

Top of the Page