ഡയോസ്‌പൈറോസ്‌ സള്‍ക്കേറ്റ Bourd. - എബണേസി

Vernacular names : Malayalam: കരി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : മിനുസമാര്‍ന്നതും കറുത്ത നിറത്തിലുളളതുമായ പുറംതൊലി; വെട്ട്‌പാടിന്‌ പിങ്ക്‌നിറം.
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടതാണ്‌.
Leaves : ഇലകള്‍ ലഘുവും ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്തുമാത്രമായി അടുക്കിയതാണ്‌; ഉരുണ്ട ഇലഞെട്ടിന്‌ 2 സെ.മീ നീളം; പത്രഫലകത്തിന്‌ 13 സെ.മീ മുതല്‍ 20 സെ.മീ വരെ നീളവും 4 സെ.മീ മുതല്‍ 7 സെ.മീ വരെ വീതിയും ദീര്‍ഘവൃത്താകാരംതൊട്ട്‌ ആയത-കുന്താകാരം വരെയുമാണ്‌, പത്രാഗ്രം ദീര്‍ഘമാണ്‌, പത്രാധാരം അകവളവോടെ സാവധാനം നേര്‍ത്തവസാനിക്കുന്നതാണ്‌, അരോമിലം, കടലാസ്‌പോലത്തെ പ്രകൃതം; ഏതാണ്ട്‌ 15 ജോഡി നേര്‍ത്ത ദ്വിതീയ ഞരമ്പുകള്‍; വ്യക്തമല്ലാത്ത, വീതിയേറിയ ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; ആണ്‍പൂക്കള്‍, അവൃന്ത, കക്ഷീയ കൂട്ടങ്ങളിലുണ്ടാകുന്നു; അവൃന്തമായ പെണ്‍പൂക്കള്‍, മൂത്തശിഖിരങ്ങളിലോ, കക്ഷ്യങ്ങളിലോ, 1 മുതല്‍ 5 വരെയുളള കൂട്ടങ്ങളായുണ്ടാകുന്നു.
Fruit and Seed : 10 വിത്തുളള കായ, 8 മുതല്‍ 10 വരെ ചാലുളളതും, രോമിലവുമായ, അറ്റം വെട്ടിമുറിച്ചതുപോലുളള അണ്‌ഡാകാര അവൃന്തബെറിയാണ്‌; കായോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ബാഹ്യദളങ്ങള്‍ക്ക്‌ തരംഗിതമായ അരികുകളാണ്‌.

Ecology :

250 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - പെരിയാര്‍ മേഖലയുടെ (തെക്കന്‍ സഹ്യാദ്രി) പടിഞ്ഞാറന്‍ ഭാഗത്ത്‌ പുഴകള്‍ക്കരികില്‍ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.

Literatures :

Blumea 23: (2). 471. 1977; Gamble, Fl. Madras 2: 777. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 272. 2004; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 229. 2005.

Top of the Page