ഡ്രൈപെറ്റസ്‌ ഒബ്‌ലോങ്ങിഫോളിയ (Bedd.) Airy Shaw - യൂഫോര്‍ബിയേസി

Synonym : ലാനിസാഗം ഒബ്‌ലോങ്ങിഫോളിയം ബെഡോം; സൈക്ലോസ്റ്റെമോണ്‍ മാക്രോഫില്ലസ്‌ ബ്ലൂം.

Vernacular names : Malayalam: മലമ്പയിന്‍

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ചാലുളള തായ്‌ത്തടി; അല്‍പ്പംമാത്രം ശ്വസനരന്ധ്രങ്ങളുളള മിനുസമുളള നരച്ച പുറംതൊലി; വെട്ടുപാടിന്‌ ഇളം ഓറഞ്ച്‌ നിറമാണ്‌.
Branches and Branchlets : അരോമിലമായ, ഉരുണ്ട്‌, ദൃഢമായ ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയവിധത്തിലാണ്‌; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന 7 സെ.മീ നീളമുളള അണ്‌ഡാകാരംതൊട്ട്‌ ആയതാകാരമോ വരെയായ അനുപര്‍ണ്ണങ്ങള്‍; ഇളതായിരിക്കുമ്പോള്‍ നനുത്ത രോമിലവും, ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, ദൃഡമായ ഇലഞെട്ടിന്‌ 0.4 സെ.മീ മുതല്‍ 1 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 12 സെ.മീ മുതല്‍ 30 സെ.മീ വരെ നീളവും 5 സെ.മീ മുതല്‍ 11 സെ.മീ വരെ വീതിയും ആകൃതി ആയതാകാരം തൊട്ട്‌ ദീര്‍ഘവൃത്തീയ ആയതാകാരം വരെയാകാം, പെട്ടെന്നവസാനിക്കുന്ന ചെറുദീര്‍ഘാഗ്രവും, പത്രാധാരം വൃത്താകാരത്തിലുമാണ്‌, അരികുകള്‍ അവിഭജിതമോ വിദൂരത്തായി ദന്തുരമോ ആണ്‌, അരോമിലം, ചര്‍മ്മില പ്രകൃതം; മുഖ്യസിര മുകളില്‍ പരന്നാണിരിക്കുന്നത്‌; ദൃഢമായ 6 മുതല്‍ 10 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ദൃഢമായ വീതിയേറിയ ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കക്ഷീയമോ, പാര്‍ശ്വങ്ങളിലോ, ചിലപ്പോഴൊക്കെ മൂത്ത തടിയിലോ, അവൃന്ത കൂട്ടങ്ങളായുണ്ടാകുന്ന പൂക്കള്‍ ഏകലിംഗികളും ഡയീഷ്യസുമാണ്‌.
Fruit and Seed : 2 വിത്തുവീതമുണ്ടാകുന്ന കായ, കനത്തില്‍ റൂഫസ്‌ രോമിലമായ, 2.5 സെ.മീ വരെ കുറുകേയുളള, അവൃന്ത ഉപഗോളാകാര ഡ്രൂപ്പ്‌ ആണ്‌.

Ecology :

400 മീറ്ററിനും 1400 മീറ്ററിനും ഇടയില്‍ താഴ്‌ന്ന ഉയരമുളളതും ഇടത്തരം ഉയരമുളളതുമായ ഇടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും (കൂര്‍ഗ്‌ മേഖലയിലും ചിക്‌മാഗലൂര്‍ മേഖലയിലും) കാണപ്പെടുന്നു.

Literatures :

Kew Bull.23: 57. 1969; Gamble, Fl. Madras 2: 1302. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 415. 2004; Saldanha, Fl. Karnataka 2: 131. 1996.

Top of the Page